IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
സോളാര്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്ന് രമേശ് ചെന്നിത്തല

ദില്ലി: സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് പിണറായി വിജയന്‍ നടത്തുന്നത്. ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. 32 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സരിത നായരുടെ വാക്ക് കേട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയെല്ലാം കേസെടുത്ത് ഭയപ്പെടുത്താമെന്ന് സര്‍ക്കാര്‍ കരുതരുത്. 
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആരോപണം ഉന്നയിക്കാന്‍ സിപിഎം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് സരിത നേരത്തെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷണമോ പ്രതികരണങ്ങളോ ഉണ്ടായില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പരസ്യപ്പെടുത്തിയത് ചട്ടലംഘനമാണ്. അല്ലെങ്കില്‍ പ്രതിപക്ഷത്തിന് പകര്‍പ്പ് നല്‍കിയ ശേഷം പുറത്തുവിടണമായിരുന്നു. 
വേങ്ങര ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ നീക്കമാണ് ഇതിന് പിന്നിലെന്നും ജനങ്ങള്‍ക്ക് ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ മകനെതിരേ അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പുറത്തുവിട്ടത് വഴി മുഖ്യമന്ത്രി ബിജെപിയെ സഹായിക്കുകയാണെന്ന കാര്യം വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസിനെ അപമാനിച്ച് ബിജെപിക്ക് പരവതാനി വിരിച്ച് കൊടുക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.