IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
 
 

ഐ.ടി. മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം വിപുലമാക്കും : ഋഷികേശ് നായര്‍

 

ഐ.ടി. മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം വിപുലമാക്കും : ഋഷികേശ് നായര്‍
തിരുവനന്തപുരം  : ഗള്‍ഫ് രാജ്യങ്ങളുമായി ഐ.ടി. മേഖലയിലുള്ള ബന്ധം വിപുലമാക്കുവാനുള്ള പദ്ധതികള്‍ ഊര്‍ജ്ജിതമായി മുന്നോട്ടു
പോവുകയാണെന്നും, ചില ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയതായും കേരള ഐ.ടി. പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ അറിയിച്ചു. 
ദുബായില്‍ നടക്കുന്ന ടെക്‌നോളജി പ്രദര്‍ശന മേളയായ ജൈടെക്‌സ് 2017 കേരളത്തിന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ള കമ്പനികളെ സഹായിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ കഴിഞ്ഞ ജൈടെക്‌സ് മേളയില്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് മായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ജി.സി.സി. രാജ്യങ്ങളിലെ വളര്‍ന്നുവരുന്ന സ്മാര്‍ട്ട് സിറ്റികളും, ഇ-ഗവര്‍ണന്‍സ്, എം-ഗവര്‍ണന്‍സ് മേഖലയിലെ പുരോഗതിയും കേരളത്തിലെ
കമ്പനികള്‍ക്ക് വലിയ പ്രതീക്ഷയാണ്.
 
ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള
പരസ്പരം ധാരണയില്‍ ഐ.ടി. മേഖലയ്ക്കുള്ള പ്രാധാന്യം നല്‍കിയിട്ടു്.
ജൈടെക്‌സിനോടനുബന്ധിച്ച് യു.എ.ഇ., ബഹറിന്‍ പ്രതിനിധികളുമായുള്ള 
കൂടിക്കാഴ്ചയും പ്രതീക്ഷയുളവാക്കുന്നു. ഈ വര്‍ഷം അവസാനത്തേക്ക്
കേരളത്തില്‍ നിന്നുള്ള ചെറിയ പ്രതിനിധി സംഘം ബഹറിന്‍ സന്ദര്‍ശിക്കും.
കേരളത്തില്‍ നിന്നും 20 കമ്പനികളാണ് ജൈടെക്‌സ് മേളയില്‍ തങ്ങളുടെ
ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി പങ്കെടുക്കുന്നത്. ബിഗ് ഡേറ്റ, അനലറ്റിക്‌സ്,
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (കഛഠ), മൊബിലിറ്റി, മെഷീന്‍ ലേണിംഗ് തുടങ്ങിയ
മേഖലയിലുള്ള കമ്പനികളാണ് ഇവ.

തിരുവനന്തപുരം  : ഗള്‍ഫ് രാജ്യങ്ങളുമായി ഐ.ടി. മേഖലയിലുള്ള ബന്ധം വിപുലമാക്കുവാനുള്ള പദ്ധതികള്‍ ഊര്‍ജ്ജിതമായി മുന്നോട്ടുപോവുകയാണെന്നും, ചില ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയതായും കേരള ഐ.ടി. പാര്‍ക്കുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ അറിയിച്ചു. 
ദുബായില്‍ നടക്കുന്ന ടെക്‌നോളജി പ്രദര്‍ശന മേളയായ ജൈടെക്‌സ് 2017 കേരളത്തിന്റെ പവലിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ള കമ്പനികളെ സഹായിക്കാനായി നടപടികള്‍ സ്വീകരിക്കുമെന്ന് ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ കഴിഞ്ഞ ജൈടെക്‌സ് മേളയില്‍ പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് മായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ജി.സി.സി. രാജ്യങ്ങളിലെ വളര്‍ന്നുവരുന്ന സ്മാര്‍ട്ട് സിറ്റികളും, ഇ-ഗവര്‍ണന്‍സ്, എം-ഗവര്‍ണന്‍സ് മേഖലയിലെ പുരോഗതിയും കേരളത്തിലെകമ്പനികള്‍ക്ക് വലിയ പ്രതീക്ഷയാണ്. 
ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ളപരസ്പരം ധാരണയില്‍ ഐ.ടി. മേഖലയ്ക്കുള്ള പ്രാധാന്യം നല്‍കിയിട്ടു്.ജൈടെക്‌സിനോടനുബന്ധിച്ച് യു.എ.ഇ., ബഹറിന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും പ്രതീക്ഷയുളവാക്കുന്നു. ഈ വര്‍ഷം അവസാനത്തേക്ക്കേരളത്തില്‍ നിന്നുള്ള ചെറിയ പ്രതിനിധി സംഘം ബഹറിന്‍ സന്ദര്‍ശിക്കും.കേരളത്തില്‍ നിന്നും 20 കമ്പനികളാണ് ജൈടെക്‌സ് മേളയില്‍ തങ്ങളുടെഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി പങ്കെടുക്കുന്നത്. ബിഗ് ഡേറ്റ, അനലറ്റിക്‌സ്,ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (കഛഠ), മൊബിലിറ്റി, മെഷീന്‍ ലേണിംഗ് തുടങ്ങിയമേഖലയിലുള്ള കമ്പനികളാണ് ഇവ.

Share/Save
 
© Copyright 2010 ibclive.in. All rights reserved.