IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
 
 

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന നഗരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നു

 

ന്യൂഡല്‍ഹി: പൊതുഗതാഗത ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന നഗരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നു. ഇതിനായി പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഫെയിം ഇന്ത്യ പദ്ധതിയനുസരിച്ചാണ് ധനസഹായം നല്‍കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വലിയ തോതിലുള്ള വ്യാപനത്തിന് പുതിയ തീരുമാനം കാരണമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.
പൊതു ഗതാഗത ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വലിയ നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കും. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നിന്നുമാണ് ഘനവ്യവസായ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക് ബസുകള്‍, ഇലക്ട്രിക് നാലുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് ധനസഹായം ലഭിക്കുക.
2011ലെ സെന്‍സസ് പ്രകാരം പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള തെരഞ്ഞെടുക്കപ്പെടുന്ന ഓരോ നഗരത്തിനും 105 കോടി രൂപ വരെ ഫണ്ട് അനുവദിക്കും. ഇലക്ട്രിക് ബസുകള്‍ (പരമാവധി ഒരു നഗരത്തില്‍ 100 ബസുകള്‍), ഇലക്ട്രിക് നാലുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിന് ഈ സാമ്പത്തിക വര്‍ഷം തന്നെ ധനസഹായം ഉറപ്പാക്കും. വാഹനങ്ങള്‍ വാങ്ങുന്നതു കൂടാതെ ചാര്‍ജിങ് സംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 15 കോടി രൂപ വരെ ഓരോ നഗരത്തിനും വേറെയും തുക അനുവദിക്കും. നഗരത്തിലെ ജനസംഖ്യ, ശരാശരി മലിനീകരണ തോത്, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം, സ്വച്ഛതാ അഭിയാന്‍ റാങ്കിങ്, നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി നഗരമാണോ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് നഗരങ്ങളെ തെരഞ്ഞെടുക്കുക.

 


ന്യൂഡല്‍ഹി: പൊതുഗതാഗത ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന നഗരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കുന്നു. ഇതിനായി പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഫെയിം ഇന്ത്യ പദ്ധതിയനുസരിച്ചാണ് ധനസഹായം നല്‍കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വലിയ തോതിലുള്ള വ്യാപനത്തിന് പുതിയ തീരുമാനം കാരണമാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.പൊതു ഗതാഗത ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വലിയ നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കും.

 

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നിന്നുമാണ് ഘനവ്യവസായ മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇലക്ട്രിക് ബസുകള്‍, ഇലക്ട്രിക് നാലുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് ധനസഹായം ലഭിക്കുക.2011ലെ സെന്‍സസ് പ്രകാരം പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള തെരഞ്ഞെടുക്കപ്പെടുന്ന ഓരോ നഗരത്തിനും 105 കോടി രൂപ വരെ ഫണ്ട് അനുവദിക്കും. ഇലക്ട്രിക് ബസുകള്‍ (പരമാവധി ഒരു നഗരത്തില്‍ 100 ബസുകള്‍), ഇലക്ട്രിക് നാലുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ കാറുകള്‍, ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിന് ഈ സാമ്പത്തിക വര്‍ഷം തന്നെ ധനസഹായം ഉറപ്പാക്കും.

 

വാഹനങ്ങള്‍ വാങ്ങുന്നതു കൂടാതെ ചാര്‍ജിങ് സംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 15 കോടി രൂപ വരെ ഓരോ നഗരത്തിനും വേറെയും തുക അനുവദിക്കും. നഗരത്തിലെ ജനസംഖ്യ, ശരാശരി മലിനീകരണ തോത്, രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം, സ്വച്ഛതാ അഭിയാന്‍ റാങ്കിങ്, നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റി നഗരമാണോ തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് നഗരങ്ങളെ തെരഞ്ഞെടുക്കുക.

Share/Save
 
© Copyright 2010 ibclive.in. All rights reserved.