IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
സോളാര്‍ കേസില്‍ മുഖ്യപ്രതി ഉമ്മന്‍ചാണ്ടി!!

തിരുവനന്തപുരം : കേരളത്തെ പിടിച്ചുകുലുക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൂട്ടുപ്രതികളായ മറ്റ് ഉന്നതരും കൊടിയ അഴിമതിയും ലൈംഗികചൂഷണവും നടത്തിയതായി ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖ പരിശോധിക്കുകയും ചെയ്തശേഷമാണ് ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ 1073 പേജുള്ള റിപ്പോര്‍ട്ട് സെപ്തംബര്‍ 26-ന് സര്‍ക്കാരിന് നല്‍കിയത്. 
ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നിയമോപദേശം തേടിയശേഷമാണ് നടപടി റിപ്പോര്‍ട്ട് സഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മേശപ്പുറത്ത് വച്ചത്. ഇതോടെ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പൊതുരേഖയായി മാറി. റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന തുടര്‍ നടപടിയും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.
*  ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി എന്ന നിലയിലുള്ള പദവി ദുരുപയോഗം ചെയ്ത് തട്ടിപ്പ് സംഘത്തിന് സഹായം ചെയ്തുകൊടുത്തു. ഇതിന് പ്രതിഫലമായി ഉമ്മന്‍ചാണ്ടിയും കൂട്ടരും 2.16 കോടി രൂപ സോളാര്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റി. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍വച്ച് ഒന്നിലേറെ തവണ സരിതയെ ലൈംഗികമായി ചൂഷണം ചെയ്തു. 
* ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ഡല്‍ഹിയിലെ തോമസ്  കുരുവിളയും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും 50 ലക്ഷം രൂപവീതം സരിതയില്‍ നിന്ന് കൈപ്പറ്റി. 
* ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫ് ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലീം രാജ്, തോമസ് കുരുവിള എന്നിവര്‍ സരിതയ്ക്കും അവരുടെ കമ്പനിക്കും, ഉപയോക്താക്കളെ വഞ്ചിക്കാന്‍ സഹായം ചെയ്തുകൊടുത്തു. 
* അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ബാധ്യതകളില്‍ നിന്ന് രക്ഷിക്കാന്‍  പൊലീസിനെ ഉപയോഗിച്ചു. 
* മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും കമ്പനിയെ വഴിവിട്ട് സഹായിച്ചതോടൊപ്പം സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനു പുറമെ 25 ലക്ഷം രൂപയും കൈപ്പറ്റി.
* മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തു. സെക്രട്ടറി നസറുള്ളവഴി ഏഴ് ലക്ഷം രൂപയും വാങ്ങി. 
* മുന്‍ മന്ത്രി അടൂര്‍ പ്രകാശ് ബംഗളൂരുവിലെ ഹോട്ടലില്‍വച്ച്  സരിതയെ പീഡിപ്പിച്ചു.
* ഹൈബി ഈഡന്‍ എംഎല്‍എ ഹോസ്റ്റലില്‍വച്ചും ഗസ്റ്റ് ഹൗസില്‍ വച്ചും പീഡിപ്പിച്ചു. 
* കെ സി വേണുഗോപാലും ബലാത്സംഗം ചെയ്തു. 
* ജോസ് കെ മാണി എംപി ഡല്‍ഹിയില്‍ വച്ച് ചൂഷണം ചെയ്തു. 
* പി സി വിഷ്ണുനാഥ് സരിതയെ നിരവധിതവണ ഫോണില്‍ വിളിച്ചു. മോശംസന്ദേശങ്ങള്‍ അയച്ചു. 
* ഐജി പത്മകുമാര്‍ കലൂരിലെ ഫ്‌ളാറ്റില്‍ പീഡിപ്പിച്ചു.
* മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം പീഡിപ്പിക്കുകയും ആദായനികുതി ഒഴിവാക്കാമെന്നു പറഞ്ഞ് 25 ലക്ഷം രൂപ കൈക്കൂലിയും വാങ്ങി.
* കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യന്‍ ഹോട്ടലില്‍ പീഡിപ്പിച്ചു. 
* മുന്‍ എംഎല്‍എ അബ്ദുള്ളക്കുട്ടി മാസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു. 
* കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും ശ്രമിച്ചു.
* ബിജു രാധാകൃഷ്ണന്‍, ശാലുമേനോന്‍ തുടങ്ങി മറ്റ് പലര്‍ക്കുമെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.