IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ടെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും!!

22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള 2017 ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ 8-ന് വൈകിട്ട് നിശാഗന്ധിയില്‍ ബഹു. സാംസ്‌കാരിക മന്ത്രി ശ്രീ. എ. കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യ അതിഥിയായിരുക്കും. മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങളാണ് ഉള്ളത്. 
പ്രേംശങ്കര്‍ സംവിധാനം ചെയ്ത രണ്ടുപേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണ് അവ. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃസാക്ഷിയും, കറുത്ത ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഹിന്ദി ചിത്രമായ ന്യൂട്ടന്‍, ആസാമീസ് ചിത്രമായ വില്ലേജ്, റോക്ക്‌സ്റ്റാര്‍സ്. 'ഇന്ത്യന്‍ സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഇത്തവണ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനെയാണ്. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും. ആറു സിനിമകള്‍ ഐഡന്റിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റ് പാക്കേജുകള്‍. 
ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്‍ .മോഹനന്‍, ഐ.വി.ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 
ടെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണ് ഫീസ്. 14 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. സുരക്ഷാകാരണങ്ങളാലും തിയേറ്ററുകള്‍ മുന്നോട്ടുവച്ച നിബന്ധനപ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് മാത്രമേ തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. തറയിലിരുന്നോ, നിന്നോ കാണാന്‍ അനുവദിക്കുന്നതല്ല. 14 തിയേറ്ററുകളിലായി 8048 സീറ്റുകളാണുള്ളത്. പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. 
പൊതുവിഭാഗത്തില്‍ 7,000 വിദ്യാര്‍ത്ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷണലുകള്‍ക്കും 1000 വീതം, മീഡിയക്കും, ഫിഫിം സൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരുക്കുന്നതാണ്. ടെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10-ന് ആരംഭിക്കും. താഴെപ്പറയുന്ന തീയതികളിലാണ് വിവിധ വിഭാഗങ്ങളുടെ ടെലിഗേറ്റ് രജിസ്‌ട്രേഷന്‍.
വിദ്യാര്‍ത്ഥികള്‍ : നവംബര്‍ 10 മുതല്‍ 12 വരെ 
പൊതുവിഭാഗം :       13 മുതല്‍ 15 വരെ
സിനിമ,ടിവി പ്രൊഫഷണലുകള്‍ :                      16 മുതല്‍ 18 വരെ
ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ :                                    19 മുതല്‍ 21 വരെ
മീഡിയ :                     22 മുതല്‍ 24 വരെ
ഓരോ വിഭാഗത്തിനും അനുവദിച്ച തീയതിക്കുള്ളില്‍ ടെലിഗേറ്റ് ഫീ അടച്ചിരിക്കണം. വെബ് സൈറ്റില്‍ Apply for the Event എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അടച്ചാല്‍ മാത്രമേ ടെലിഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുകയുള്ളൂ. നേരത്തെ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പഴയ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈണ്‍വഴിയും, അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും പണം അടയ്ക്കാവുന്നതാണ്. 
തിയേറ്ററുകളില്‍ പതിവുപോലെ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 60 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്യാം. അംഗപരിമിതരേയും 70 വയസ്സ് കഴിഞ്ഞവരേയും (സീനിയര്‍ സിറ്റിസണ്‍) ക്യൂ നിര്‍ത്താതെ പ്രവേശനം നല്‍കും. അംഗപരിമിതര്‍ക്കായി എല്ലാ തിയേറ്ററുകളിലും റാമ്പുകള്‍ നിര്‍മ്മിക്കും. അംഗപരിമിതര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലം ലഭ്യതയ്ക്കനുസരിച്ച് അനുവദിക്കും. ട്രാന്‍സ് ജെന്‍ഡേഴ്‌സിന് രജിസ്റ്റര്‍ ഫോമില്‍ ജെന്‍ഡര്‍ രേഖപ്പെടുത്താനുള്ള കോളം ഉണ്ടായിരിക്കും. 
നവംബര്‍ 10-ന് ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസില്‍ ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിസംബര്‍ 4-ന് ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേളയുടെ പ്രചരണാര്‍ത്ഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5 മേഖല കേന്ദ്രങ്ങള്‍ വഴി നവംബര്‍ 10 -ന് ആരംഭിക്കുന്ന ടൂറിങ് ടാക്കീസിന്റെ ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ സമാപനം ഡിസംബര്‍ 3-ന് ശംഖുമുഖത്ത് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കരിന്തലക്കൂട്ടത്തിന്റെ സംഗീത പരിപാടിയാണ് മുഖ്യ ആകര്‍ഷണം.
ഡിസംബര്‍ 15-ന് വൈകിട്ട് നിശാഗന്ധിയില്‍ ബഹു. സാംസ്‌കാരിക മന്ത്രി ശ്രീ. എ. കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 

22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള 2017 ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ 8-ന് വൈകിട്ട് നിശാഗന്ധിയില്‍ ബഹു. സാംസ്‌കാരിക മന്ത്രി ശ്രീ. എ. കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. പ്രശസ്ത ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യ അതിഥിയായിരുക്കും. മത്സരവിഭാഗത്തില്‍ രണ്ട് മലയാള ചിത്രങ്ങളാണ് ഉള്ളത്. 
പ്രേംശങ്കര്‍ സംവിധാനം ചെയ്ത രണ്ടുപേര്‍, സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നിവയാണ് അവ. 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃസാക്ഷിയും, കറുത്ത ജൂതന്‍, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍, നായിന്റെ ഹൃദയം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മത്സരവിഭാഗത്തില്‍ ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഹിന്ദി ചിത്രമായ ന്യൂട്ടന്‍, ആസാമീസ് ചിത്രമായ വില്ലേജ്, റോക്ക്‌സ്റ്റാര്‍സ്. 'ഇന്ത്യന്‍ സിനിമ ഇന്ന്' എന്ന വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഇത്തവണ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കുന്നത് വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവിനെയാണ്. അദ്ദേഹത്തിന്റെ ആറു ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും. ആറു സിനിമകള്‍ ഐഡന്റിറ്റി ആന്റ് സ്‌പേസ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. സമകാലിക ഏഷ്യന്‍ സിനിമ, ജാപ്പനീസ് അനിമേഷന്‍, റിസ്റ്റോര്‍ഡ് ക്ലാസിക്‌സ്, ജൂറി ഫിലിംസ് എന്നിവയാണ് മറ്റ് പാക്കേജുകള്‍. 
ഈ വര്‍ഷം വിട്ടുപിരിഞ്ഞ സംവിധായകരായ കെ.ആര്‍ .മോഹനന്‍, ഐ.വി.ശശി, കുന്ദന്‍ഷാ, നടന്‍ ഓംപുരി എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 
ടെലിഗേറ്റ് ഫീ ഇത്തവണ 650 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയാണ് ഫീസ്. 14 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. സുരക്ഷാകാരണങ്ങളാലും തിയേറ്ററുകള്‍ മുന്നോട്ടുവച്ച നിബന്ധനപ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ച് മാത്രമേ തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. തറയിലിരുന്നോ, നിന്നോ കാണാന്‍ അനുവദിക്കുന്നതല്ല. 14 തിയേറ്ററുകളിലായി 8048 സീറ്റുകളാണുള്ളത്. പരമാവധി 10,000 പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. 
പൊതുവിഭാഗത്തില്‍ 7,000 വിദ്യാര്‍ത്ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷണലുകള്‍ക്കും 1000 വീതം, മീഡിയക്കും, ഫിഫിം സൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരുക്കുന്നതാണ്. ടെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10-ന് ആരംഭിക്കും. താഴെപ്പറയുന്ന തീയതികളിലാണ് വിവിധ വിഭാഗങ്ങളുടെ ടെലിഗേറ്റ്ര ജിസ്‌ട്രേഷന്‍.

വിദ്യാര്‍ത്ഥികള്‍ : നവംബര്‍ 10 മുതല്‍ 12 വരെ 
പൊതുവിഭാഗം : 13 മുതല്‍ 15 വരെ
സിനിമ,ടിവി പ്രൊഫഷണലുകള്‍ :                    16 മുതല്‍ 18 വരെ
ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ :                   19 മുതല്‍ 21 വരെ
മീഡിയ :           22 മുതല്‍ 24 വരെ

ഓരോ വിഭാഗത്തിനും അനുവദിച്ച തീയതിക്കുള്ളില്‍ ടെലിഗേറ്റ് ഫീ അടച്ചിരിക്കണം. വെബ് സൈറ്റില്‍ Apply for the Event എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അടച്ചാല്‍ മാത്രമേ ടെലിഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുകയുള്ളൂ. നേരത്തെ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പഴയ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈണ്‍വഴിയും, അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴിയും പണം അടയ്ക്കാവുന്നതാണ്. 
തിയേറ്ററുകളില്‍ പതിവുപോലെ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 60 ശതമാനം സീറ്റുകള്‍ റിസര്‍വ് ചെയ്യാം. അംഗപരിമിതരേയും 70 വയസ്സ് കഴിഞ്ഞവരേയും (സീനിയര്‍ സിറ്റിസണ്‍) ക്യൂ നിര്‍ത്താതെ പ്രവേശനം നല്‍കും. അംഗപരിമിതര്‍ക്കായി എല്ലാ തിയേറ്ററുകളിലും റാമ്പുകള്‍ നിര്‍മ്മിക്കും. അംഗപരിമിതര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സ്ഥലം ലഭ്യതയ്ക്കനുസരിച്ച് അനുവദിക്കും. ട്രാന്‍സ് ജെന്‍ഡേഴ്‌സിന് രജിസ്റ്റര്‍ ഫോമില്‍ ജെന്‍ഡര്‍ രേഖപ്പെടുത്താനുള്ള കോളം ഉണ്ടായിരിക്കും. 
നവംബര്‍ 10-ന് ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ഓഫീസില്‍ ഡെലിഗേറ്റ് സെല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിസംബര്‍ 4-ന് ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേളയുടെ പ്രചരണാര്‍ത്ഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5 മേഖല കേന്ദ്രങ്ങള്‍ വഴി നവംബര്‍ 10 -ന് ആരംഭിക്കുന്ന ടൂറിങ് ടാക്കീസിന്റെ ചലച്ചിത്ര പ്രദര്‍ശനങ്ങളുടെ സമാപനം ഡിസംബര്‍ 3-ന് ശംഖുമുഖത്ത് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. കരിന്തലക്കൂട്ടത്തിന്റെ സംഗീത പരിപാടിയാണ് മുഖ്യ ആകര്‍ഷണം.
ഡിസംബര്‍ 15-ന് വൈകിട്ട് നിശാഗന്ധിയില്‍ ബഹു. സാംസ്‌കാരിക മന്ത്രി ശ്രീ. എ. കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.