IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
 
 

തോമസ് ചാണ്ടിക്ക് യു.ഡി.എഫ് കൂട്ടുനില്‍ക്കുകയാണെന്ന് കുമ്മനം

തിരുവനന്തപുരം: ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് യു.ഡി.എഫ് കൂട്ടുനില്‍ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യു.ഡി.എഫിന്റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതല്‍ കൈയേറ്റം നടത്തിയിരിക്കുന്നത്. യു.ഡി.എഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കുമ്മനം ആരോപിച്ചു. തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാവിലെ ഒമ്ബത് മണിക്ക് തുടങ്ങിയ ഉപരോധസമരം വൈകുന്നേരം വരെ നീണ്ടുനില്‍ക്കും.
തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും തടഞ്ഞുകൊണ്ടാണ് ഉപരോധം. എന്നാല്‍ കന്റോണ്‍മെന്റ് ഗേറ്റില്‍ ഉപരോധം ഉണ്ടാകില്ല. അതിനാല്‍ ജീവനക്കാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് തടസം ഉണ്ടാകില്ല.


തിരുവനന്തപുരം: ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് യു.ഡി.എഫ് കൂട്ടുനില്‍ക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യു.ഡി.എഫിന്റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതല്‍ കൈയേറ്റം നടത്തിയിരിക്കുന്നത്. യു.ഡി.എഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കുമ്മനം ആരോപിച്ചു.

 

തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാവിലെ ഒമ്ബത് മണിക്ക് തുടങ്ങിയ ഉപരോധസമരം വൈകുന്നേരം വരെ നീണ്ടുനില്‍ക്കും.തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും തടഞ്ഞുകൊണ്ടാണ് ഉപരോധം. എന്നാല്‍ കന്റോണ്‍മെന്റ് ഗേറ്റില്‍ ഉപരോധം ഉണ്ടാകില്ല. അതിനാല്‍ ജീവനക്കാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് തടസം ഉണ്ടാകില്ല.

Share/Save
 
© Copyright 2010 ibclive.in. All rights reserved.