IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
 
 

വീണ്ടും ചില ശിശു ദിന ചിന്തകള്‍ -വെട്ടിച്ചിറ മൊയ്തു

വീണ്ടും ചില ശിശു ദിന ചിന്തകള്‍
  
 -വെട്ടിച്ചിറ മൊയ്തു 
        
   ഇന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നഹ്‌റുവിന്റെ ജന്മദിനം. കുട്ടികള്‍ ചാച്ചാജി എന്ന് വിളിച്ചിരുന്ന ഈ മഹാനുഭാവന്റെ ജന്മദിനമായ നവംബര്‍ 14  നമ്മള്‍ ശിശുദിനമായി ആഘോഷിക്കുന്നു . കുട്ടികള്‍ക്ക് ചില അവകാശങ്ങളും സമൂഹത്തില്‍ നിന്ന് അവര്‍ക്ക് ലഭിക്കേണ്ടതായ ചില ആനുകൂല്യങ്ങളും ഉണ്ട് എന്ന ഓര്‍മപ്പെടുത്തലുകളിലൂടെയാണ് ഓരോ ശിശു ദിനവും കടന്ന് പോകുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തങ്ങളുടേതായ ഒരു ദിനം ഉണ്ടെന്നും  സര്‍ക്കാരില്‍ നിന്നും സമൂഹത്തില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭ്യമാകേണ്ട നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ടെന്നും  അറിയാതെ ലക്ഷക്കണക്കിന് കുരുന്നുകളാണ് ഇന്നും  വേദനകള്‍ കടിച്ചമര്‍ത്തി കഴിഞ്ഞു കൂടുന്നത്. കാര്യക്ഷമമായ നിയമങ്ങള്‍ നിലവില്‍ വന്നിട്ടും കുട്ടികളോടുള്ള സമീപനത്തില്‍ പൊതു ഇടങ്ങളിലും സ്വന്തം ഗൃഹത്തിലും കാതലായ മാറ്റങ്ങള്‍ ഇപ്പോഴും വന്നിട്ടില്ല.
      
ബാല വേലയാണ് ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ നേരിടുന്ന ഒരു സാമൂഹ്യ പ്രശ്‌നം. കുട്ടികളുടെ സന്തോഷ പ്രദമായ  കുടുംബ ജീവിത ചുറ്റുപാടില്‍ വളരാനുള്ള അവസരം പൂര്‍ണ്ണമായി നിഷേധിക്ക
പ്പെടുന്ന സാമൂഹ്യ വിപത്താണ് ബാലവേല.    
       
കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സമൂഹത്തില്‍ ബോധവല്‍ക്കരിക്കുന്നതിന്ന് വേണ്ടി ജൂണ്‍ 12 ന്  അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി ലോകമെങ്ങും ആചരിക്കാറുണ്ട്.  ഉല്‍പാദന വിതരണ മേഖലകള്‍ ബാലവേല മുക്തമാക്കുക എന്ന സന്ദേശത്തോടെ നിരവധി പ്രചാരണ പരിപാടികള്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇതിനകം നടന്നു കഴിഞ്ഞു. എന്നിട്ടും168 ദശലക്ഷം കുട്ടികള്‍  വിവിധ മേഖലകളില്‍ കഠിന ജോലികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഇവരെല്ലാം പുറത്ത് വിടുന്ന വേദനിപ്പിക്കുന്ന കണക്കുകള്‍. ബാല വേലക്കും ലൈംഗിക ചൂഷണത്തിനുമായി ഏകദേശം 2 ദശലക്ഷത്തോളം കുട്ടികള്‍ ഓരോ വര്‍ഷവും മനുഷ്യ കടത്തിന് വിധേയരാകുന്നു. എന്നാല്‍ ഇന്ത്യയില്‍ ബാലവേല ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകളില്‍ കാണുന്നത്. 2001 ലെ സെന്‍സസ്  റിപ്പോര്‍ട്ട് പ്രകാരം  5 നും 14 നും ഇടയില്‍ പ്രായമുള്ള  1.26 കോടി കുട്ടികള്‍ ഇന്ത്യയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നു.  2011 ലെ സെന്‍സസ് പ്രകാരം അത് 43.53 ലക്ഷമായി കുറക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ഇതെല്ലാം സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ മാത്രമാണ്. തൊഴിലെടുക്കുന്ന കുട്ടികളുടെ യഥാര്‍ഥ എണ്ണം  അതിലും മുകളിലായിരിക്കും എന്നത് ഉറപ്പാണ്. 
        
ബാലവേലയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് വേണ്ടി നോബേല്‍ സമ്മാന  ജേതാവ് കൈലാഷ് സത്യാര്‍ത്ഥി നേതൃത്വം നല്‍കുന്ന 'ബച്പന്‍ ബച്ചാവോ ആന്ദോളന്‍'  എന്ന സന്നദ്ധ സംഘടന പറയുന്നത്  ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളാണത്രെ ഇന്ത്യയില്‍ ബാലവേലയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് . തൊഴിലെടുക്കുന്ന  കുട്ടികളില്‍ എണ്‍പത് ശതമാനവും ഗ്രാമീണ മേഖലകളിലാണ്.  അപകടകരമായ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന വരില്‍ 62.8 ശതമാനവും 14-നും  17 -നും ഇടയില്‍ പ്രായമുള്ളവരാണ്.  
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ തൊഴിലെടുക്കുന്ന കുട്ടികളില്‍ 23.16 ശതമാനം പേര്‍  വീട്ടുജോലികളില്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നു. കൂടാതെ ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലകള്‍, കാശ്മീര്‍, വരാണസി, മിര്‍സാപൂര്‍ എന്നിവിടങ്ങളിലെ കാര്‍പ്പെറ്റ് നിര്‍മ്മാണ കേന്ദ്രങ്ങള്‍, സൂറത്തിലെ വജ്രക്കല്ല് വ്യവസായ ശാലകള്‍ , എന്നിവയെല്ലാം ബാലവേലയുടെ കാര്യത്തില്‍ ഇന്ത്യയില്‍ കുപ്രസിദ്ധി നേടിയ സ്ഥലങ്ങളാണ്. അലിഗഢിലെ പൂട്ട് നിര്‍മ്മാണ ഫാക്ടറികളിലും  മേഘാലയയിലെയും കര്‍ണ്ണാടകത്തിലെയും ഖനികളിലും കുട്ടി തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ്. 
            
1980 മുതല്‍ക്കേ ബാലവേല നിയമം നിലവിലുള്ള രാജ്യമാണ് ഇന്ത്യ. ഇതിനു പുറമെ 2007 ല്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഈ വിഷയത്തില്‍  ശക്തമായ നിയമം  ആവിശ്ക്കരിച്ച് നടപ്പിലാക്കാന്‍  ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ സ്ഥിതിഗതികള്‍ക്ക് ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ല. ബസ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഷൂ പോളിഷ് ചെയ്യുന്നവരായും പൊരിവെയിലത്ത് നിന്ന് വിവിധ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവരായും ഭിക്ഷ തേടുന്നവരായും കലങ്ങിയ കണ്ണുകളും കരിവാളിച്ച മുഖവുമായി ഈ പിഞ്ചു മക്കള്‍
നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് നിത്യ കാഴ്ചകളാണ്. ഇതെല്ലാം പോലീസിന്റെയും മറ്റ് അധികാരികളുടെയും മൂക്കിന് താഴെയാണ് എന്ന് ഓര്‍ക്കണം. ഇതൊന്നും അവിടെ  ആര്‍ക്കും അത്ര പുതുമയുള്ള കാര്യമല്ല, എല്ലാം കണ്ട് തഴമ്പിച്ച നിത്യ കാഴ്ചകള്‍ മാത്രം.!
           
ബാലവേല നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ കേരളം ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട് എന്നതില്‍ നമുക്ക് അഭിമാനത്തിന് വകയുണ്ടെങ്കിലും, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് സംസ്ഥാന ക്രൈം റെക്കോഡ് സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2013 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ബാലാവകാശ കമ്മീഷനില്‍ 2016 ഏപ്രില്‍ 30 വരെ ആകെ 1681 കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. എന്നാല്‍ 2016 മെയ് 1 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുകളില്‍  2360 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏറെയും ലൈംഗിക അതിക്രമങ്ങളാണെന്ന
താണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികളുടെ സംരക്ഷണ നിയമം (പോക്സോ), കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം, ബാലനീതി നിയമം എന്നീ മൂന്നു കേന്ദ്ര നിയമങ്ങളുടെ നിരീക്ഷണ ചുമതലയാണ് ബാലാവകാശ സംരക്ഷണ കമ്മീഷനുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബാലാവകാശ കമ്മീഷന് ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് മുഴുവന്‍ പരിഹരിക്കാനുള്ള അംഗബലമില്ലാത്തതിനാല്‍ ഇപ്പോള്‍ കമ്മീഷനില്‍ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 189 കേസുകള്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടതാണ്. കുട്ടികക്കെതിരെ വരുന്ന ഇത്തരം കേസുകളിലെല്ലാം പെട്ടെന്ന് വിചാരണ നടത്തി തീര്‍പ്പ് കല്‍പിക്കേണ്ടതാണ് എന്ന നിയമം ഇപ്പോഴും  പാലിക്കപ്പെടുന്നില്ല. ഇന്നത്തെ അവസ്ഥവെച്ചു നോക്കുമ്പോള്‍  ഈ കേസുകളുടെ യെല്ലാം വിചാരണ നടന്ന് തീര്‍പ്പ് കല്‍പിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു പത്ത് വര്‍ഷമെങ്കിലും എടുക്കും. 
         
ഓരോ ജില്ലയിലും കുട്ടികളുടെ കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി കോടതി (ചില്‍ഡ്രന്‍സ് കോര്‍ട്ട്) വേണമെന്നും ആ കോടതിയിലായിരിക്കണം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെയെല്ലാം കേസുകള്‍ നടത്തേണ്ടതെന്നുമാണ് നിയമം അനുശാസിക്കുന്നത്. പക്ഷെ കുട്ടികള്‍ക്ക് മാത്രമായി ഒരു കോടതി കേരളത്തില്‍ ഇതുവരെ വന്നിട്ടില്ല. 12 ജില്ലകളിലും അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിക്ക് ചുമതല നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി ജഡ്ജിയുടെ മുമ്പാകെയാണ് കേസിന്റെ വിചാരണ ചുമതല നല്‍കിയിരിക്കുന്നത്. രണ്ടു ജില്ലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാം കൂടി കൈകാര്യം ചെയ്യാന്‍ വേണ്ടി പ്രത്യേക കോടതി വന്നിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് പ്രത്യേക കോടതി നിലവിലുള്ളത്. സാങ്കേതികമായി കോഴിക്കോടും പ്രത്യേക കോടതിയുണ്ട്. ഇന്ന് കെട്ടിക്കിടക്കുന്ന 5000 ത്തോളം വരുന്ന കുട്ടികളുടെ കേസുകളില്‍ തീര്‍പ്പ് കല്‍പിച്ച് നീതി ലഭ്യമാക്കുന്നത് വൈകും തോറും അത് നീതി നിഷേധം തന്നെയാണ്.
         
കുട്ടികള്‍ക്ക് നേരെയുള്ള പീഢനനങ്ങളുടെ കാര്യത്തില്‍ കേരളം ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട് എന്ന സന്നദ്ധ സംഘടനകളുടെയും സര്‍ക്കാരിന്റെയും കണക്കുകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.  ഇന്ത്യക്ക് തന്നെ വികസനത്തിന്റെ റോള്‍ മോഡലായിട്ടാണ് നാം കേരളത്തെ ഉയര്‍ത്തി കാട്ടുന്നത്. ഇത് മലയാളികള്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചു വന്ന സാമൂഹ്യ ബോധത്തിന്റെയും സാംസ്‌കാരിക പൈത്യക ത്തിന്റെയും ഫലമായി നാം നേടിയെടുത്തതാണ്. എന്നാല്‍ നമ്മുടെ സമ്പന്നതയുടേയും അനുചിതമായ വികസന സങ്കല്‍പത്തിന്റെയും പരിണിത ഫലമായി മാറി കൊണ്ടിരക്കുന്ന സാംസ്‌കാരിക അധപതനം നമ്മള്‍ കാണാതെ പൊയ് ക്കൂടാ.   ശിശു ദിനങ്ങളില്‍ നാടിന്ന് സമര്‍പ്പിക്കുന്ന അമ്മ തൊട്ടിലുകളും വയോജന ദിനത്തിലെ വൃദ്ധസദനങ്ങളും വികസനത്തിന്റെ  അടയാളങ്ങളല്ല, മറിച്ച് നമ്മുടെ സാംസ്‌കാരിക അധപതനത്തിന്റെ ഒരു അയാളപ്പെടുത്തലുകൂടിയാണ്.

 

ഇന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നഹ്‌റുവിന്റെ ജന്മദിനം. കുട്ടികള്‍ ചാച്ചാജി എന്ന് വിളിച്ചിരുന്ന ഈ മഹാനുഭാവന്റെ ജന്മദിനമായ നവംബര്‍ 14  നമ്മള്‍ ശിശുദിനമായി ആഘോഷിക്കുന്നു . കുട്ടികള്‍ക്ക് ചില അവകാശങ്ങളും സമൂഹത്തില്‍ നിന്ന് അവര്‍ക്ക് ലഭിക്കേണ്ടതായ ചില ആനുകൂല്യങ്ങളും ഉണ്ട് എന്ന ഓര്‍മപ്പെടുത്തലുകളിലൂടെയാണ് ഓരോ ശിശു ദിനവും കടന്ന് പോകുന്നത്. എന്നാല്‍ തങ്ങള്‍ക്ക് തങ്ങളുടേതായ ഒരു ദിനം ഉണ്ടെന്നും  സര്‍ക്കാരില്‍ നിന്നും സമൂഹത്തില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭ്യമാകേണ്ട നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും ഉണ്ടെന്നും  അറിയാതെ ലക്ഷക്കണക്കിന് കുരുന്നുകളാണ് ഇന്നും  വേദനകള്‍ കടിച്ചമര്‍ത്തി കഴിഞ്ഞു കൂടുന്നത്. കാര്യക്ഷമമായ നിയമങ്ങള്‍ നിലവില്‍ വന്നിട്ടും കുട്ടികളോടുള്ള സമീപനത്തില്‍ പൊതു ഇടങ്ങളിലും സ്വന്തം ഗൃഹത്തിലും കാതലായ മാറ്റങ്ങള്‍ ഇപ്പോഴും വന്നിട്ടില്ല.      ബാല വേലയാണ് ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ നേരിടുന്ന ഒരു സാമൂഹ്യ പ്രശ്‌നം. കുട്ടികളുടെ സന്തോഷ പ്രദമായ  കുടുംബ ജീവിത ചുറ്റുപാടില്‍ വളരാനുള്ള അവസരം പൂര്‍ണ്ണമായി നിഷേധിക്കപ്പെടുന്ന സാമൂഹ്യ വിപത്താണ് ബാലവേല.           കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സമൂഹത്തില്‍ ബോധവല്‍ക്കരിക്കുന്നതിന്ന് വേണ്ടി ജൂണ്‍ 12 ന്  അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായി ലോകമെങ്ങും ആചരിക്കാറുണ്ട്.  ഉല്‍പാദന വിതരണ മേഖലകള്‍ ബാലവേല മുക്തമാക്കുക എന്ന സന്ദേശത്തോടെ നിരവധി പ്രചാരണ പരിപാടികള്‍ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇതിനകം നടന്നു കഴിഞ്ഞു. എന്നിട്ടും168 ദശലക്ഷം കുട്ടികള്‍  വിവിധ മേഖലകളില്‍ കഠിന ജോലികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് ഇവരെല്ലാം പുറത്ത് വിടുന്ന വേദനിപ്പിക്കുന്ന കണക്കുകള്‍. ബാല വേലക്കും ലൈംഗിക ചൂഷണത്തിനുമായി ഏകദേശം 2 ദശലക്ഷത്തോളം കുട്ടികള്‍ ഓരോ വര്‍ഷവും മനുഷ്യ കടത്തിന് വിധേയരാകുന്നു. എന്നാല്‍ ഇന്ത്യയില്‍ ബാലവേല ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകളില്‍ കാണുന്നത്. 2001 ലെ സെന്‍സസ്  റിപ്പോര്‍ട്ട് പ്രകാരം  5 നും 14 നും ഇടയില്‍ പ്രായമുള്ള  1.26 കോടി കുട്ടികള്‍ ഇന്ത്യയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്തിരുന്നു.  2011 ലെ സെന്‍സസ് പ്രകാരം അത് 43.53 ലക്ഷമായി കുറക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ഇതെല്ലാം സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ മാത്രമാണ്. തൊഴിലെടുക്കുന്ന കുട്ടികളുടെ യഥാര്‍ഥ എണ്ണം  അതിലും മുകളിലായിരിക്കും എന്നത് ഉറപ്പാണ്.         ബാലവേലയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് വേണ്ടി നോബേല്‍ സമ്മാന  ജേതാവ് കൈലാഷ് സത്യാര്‍ത്ഥി നേതൃത്വം നല്‍കുന്ന 'ബച്പന്‍ ബച്ചാവോ ആന്ദോളന്‍'  എന്ന സന്നദ്ധ സംഘടന പറയുന്നത്  ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ അഞ്ച് സംസ്ഥാനങ്ങളാണത്രെ ഇന്ത്യയില്‍ ബാലവേലയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് . തൊഴിലെടുക്കുന്ന  കുട്ടികളില്‍ എണ്‍പത് ശതമാനവും ഗ്രാമീണ മേഖലകളിലാണ്.  അപകടകരമായ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന വരില്‍ 62.8 ശതമാനവും 14-നും  17 -നും ഇടയില്‍ പ്രായമുള്ളവരാണ്.  
കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ തൊഴിലെടുക്കുന്ന കുട്ടികളില്‍ 23.16 ശതമാനം പേര്‍  വീട്ടുജോലികളില്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നു. കൂടാതെ ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലകള്‍, കാശ്മീര്‍, വരാണസി, മിര്‍സാപൂര്‍ എന്നിവിടങ്ങളിലെ കാര്‍പ്പെറ്റ് നിര്‍മ്മാണ കേന്ദ്രങ്ങള്‍, സൂറത്തിലെ വജ്രക്കല്ല് വ്യവസായ ശാലകള്‍ , എന്നിവയെല്ലാം ബാലവേലയുടെ കാര്യത്തില്‍ ഇന്ത്യയില്‍ കുപ്രസിദ്ധി നേടിയ സ്ഥലങ്ങളാണ്. അലിഗഢിലെ പൂട്ട് നിര്‍മ്മാണ ഫാക്ടറികളിലും  മേഘാലയയിലെയും കര്‍ണ്ണാടകത്തിലെയും ഖനികളിലും കുട്ടി തൊഴിലാളികളുടെ എണ്ണം വളരെ കൂടുതലാണ്.             1980 മുതല്‍ക്കേ ബാലവേല നിയമം നിലവിലുള്ള രാജ്യമാണ് ഇന്ത്യ. ഇതിനു പുറമെ 2007 ല്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഈ വിഷയത്തില്‍  ശക്തമായ നിയമം  ആവിശ്ക്കരിച്ച് നടപ്പിലാക്കാന്‍  ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ സ്ഥിതിഗതികള്‍ക്ക് ഇപ്പോഴും യാതൊരു മാറ്റവും വന്നിട്ടില്ല. ബസ്റ്റാന്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഷൂ പോളിഷ് ചെയ്യുന്നവരായും പൊരിവെയിലത്ത് നിന്ന് വിവിധ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവരായും ഭിക്ഷ തേടുന്നവരായും കലങ്ങിയ കണ്ണുകളും കരിവാളിച്ച മുഖവുമായി ഈ പിഞ്ചു മക്കള്‍നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് നിത്യ കാഴ്ചകളാണ്. ഇതെല്ലാം പോലീസിന്റെയും മറ്റ് അധികാരികളുടെയും മൂക്കിന് താഴെയാണ് എന്ന് ഓര്‍ക്കണം. ഇതൊന്നും അവിടെ  ആര്‍ക്കും അത്ര പുതുമയുള്ള കാര്യമല്ല, എല്ലാം കണ്ട് തഴമ്പിച്ച നിത്യ കാഴ്ചകള്‍ മാത്രം.!           ബാലവേല നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ കേരളം ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിട്ടുണ്ട് എന്നതില്‍ നമുക്ക് അഭിമാനത്തിന് വകയുണ്ടെങ്കിലും, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് സംസ്ഥാന ക്രൈം റെക്കോഡ് സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2013 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന ബാലാവകാശ കമ്മീഷനില്‍ 2016 ഏപ്രില്‍ 30 വരെ ആകെ 1681 കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. എന്നാല്‍ 2016 മെയ് 1 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുകളില്‍  2360 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏറെയും ലൈംഗിക അതിക്രമങ്ങളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന കുട്ടികളുടെ സംരക്ഷണ നിയമം (പോക്സോ), കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം, ബാലനീതി നിയമം എന്നീ മൂന്നു കേന്ദ്ര നിയമങ്ങളുടെ നിരീക്ഷണ ചുമതലയാണ് ബാലാവകാശ സംരക്ഷണ കമ്മീഷനുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ബാലാവകാശ കമ്മീഷന് ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് മുഴുവന്‍ പരിഹരിക്കാനുള്ള അംഗബലമില്ലാത്തതിനാല്‍ ഇപ്പോള്‍ കമ്മീഷനില്‍ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 189 കേസുകള്‍ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടതാണ്. കുട്ടികക്കെതിരെ വരുന്ന ഇത്തരം കേസുകളിലെല്ലാം പെട്ടെന്ന് വിചാരണ നടത്തി തീര്‍പ്പ് കല്‍പിക്കേണ്ടതാണ് എന്ന നിയമം ഇപ്പോഴും  പാലിക്കപ്പെടുന്നില്ല. ഇന്നത്തെ അവസ്ഥവെച്ചു നോക്കുമ്പോള്‍  ഈ കേസുകളുടെ യെല്ലാം വിചാരണ നടന്ന് തീര്‍പ്പ് കല്‍പിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു പത്ത് വര്‍ഷമെങ്കിലും എടുക്കും.          ഓരോ ജില്ലയിലും കുട്ടികളുടെ കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി കോടതി (ചില്‍ഡ്രന്‍സ് കോര്‍ട്ട്) വേണമെന്നും ആ കോടതിയിലായിരിക്കണം കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെയെല്ലാം കേസുകള്‍ നടത്തേണ്ടതെന്നുമാണ് നിയമം അനുശാസിക്കുന്നത്. പക്ഷെ കുട്ടികള്‍ക്ക് മാത്രമായി ഒരു കോടതി കേരളത്തില്‍ ഇതുവരെ വന്നിട്ടില്ല. 12 ജില്ലകളിലും അഡീഷണല്‍ ഡിസ്ട്രിക്ട് കോടതിക്ക് ചുമതല നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇവിടെ അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി ജഡ്ജിയുടെ മുമ്പാകെയാണ് കേസിന്റെ വിചാരണ ചുമതല നല്‍കിയിരിക്കുന്നത്. രണ്ടു ജില്ലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എല്ലാം കൂടി കൈകാര്യം ചെയ്യാന്‍ വേണ്ടി പ്രത്യേക കോടതി വന്നിട്ടുണ്ട്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് പ്രത്യേക കോടതി നിലവിലുള്ളത്. സാങ്കേതികമായി കോഴിക്കോടും പ്രത്യേക കോടതിയുണ്ട്. ഇന്ന് കെട്ടിക്കിടക്കുന്ന 5000 ത്തോളം വരുന്ന കുട്ടികളുടെ കേസുകളില്‍ തീര്‍പ്പ് കല്‍പിച്ച് നീതി ലഭ്യമാക്കുന്നത് വൈകും തോറും അത് നീതി നിഷേധം തന്നെയാണ്.         കുട്ടികള്‍ക്ക് നേരെയുള്ള പീഢനനങ്ങളുടെ കാര്യത്തില്‍ കേരളം ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ട് എന്ന സന്നദ്ധ സംഘടനകളുടെയും സര്‍ക്കാരിന്റെയും കണക്കുകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.  ഇന്ത്യക്ക് തന്നെ വികസനത്തിന്റെ റോള്‍ മോഡലായിട്ടാണ് നാം കേരളത്തെ ഉയര്‍ത്തി കാട്ടുന്നത്. ഇത് മലയാളികള്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചു വന്ന സാമൂഹ്യ ബോധത്തിന്റെയും സാംസ്‌കാരിക പൈത്യക ത്തിന്റെയും ഫലമായി നാം നേടിയെടുത്തതാണ്. എന്നാല്‍ നമ്മുടെ സമ്പന്നതയുടേയും അനുചിതമായ വികസന സങ്കല്‍പത്തിന്റെയും പരിണിത ഫലമായി മാറി കൊണ്ടിരക്കുന്ന സാംസ്‌കാരിക അധപതനം നമ്മള്‍ കാണാതെ പൊയ് ക്കൂടാ.   ശിശു ദിനങ്ങളില്‍ നാടിന്ന് സമര്‍പ്പിക്കുന്ന അമ്മ തൊട്ടിലുകളും വയോജന ദിനത്തിലെ വൃദ്ധസദനങ്ങളും വികസനത്തിന്റെ  അടയാളങ്ങളല്ല, മറിച്ച് നമ്മുടെ സാംസ്‌കാരിക അധപതനത്തിന്റെ ഒരു അയാളപ്പെടുത്തലുകൂടിയാണ്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.