IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
തോമസ് ചാണ്ടിയോട് എത്രയും വേഗം രാജിവയ്ക്കാന്‍ നേരിട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി!

തിരുവനന്തപുരം: ഭൂമി കൈയേറ്റ വിവാദത്തില്‍ പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടു. എത്രയും വേഗം രാജികത്ത് നല്‍കാനാണ് ആവശ്യം. ഇതോടെ ഉടന്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട നിലയിലേക്ക് തോമസ് ചാണ്ടി എത്തി. തോമസ് ചാണ്ടി രാജിവച്ചാലും എന്‍സിപിക്ക് പകരം മന്ത്രി സ്ഥാനം നല്‍കാനും ഇടയില്ല. എ കെ ശശീന്ദ്രനെതിരായ ഹണി ട്രാപ്പ് കേസ് കോടതിയില്‍ ഒത്തുതീര്‍പ്പിലെത്തിയാലും മന്ത്രിസ്ഥാനം തിരിച്ചു നല്‍കില്ല. 
ഹണിട്രാപ്പില്‍ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. പകരം പരാതിക്കാരിയുമായി ഒത്തുതീര്‍പ്പാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ആരോപണങ്ങള്‍ നിലനില്‍ക്കുമെന്നതാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പക്ഷം. അതിനാല്‍ തോമസ് ചാണ്ടി രാജിവച്ചാലും എന്‍സിപിക്ക് ഉടനെ മന്ത്രിസ്ഥാനം കിട്ടില്ല.
സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ചോദിച്ചത്. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി സൂചിപ്പിച്ചു. 
മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ തന്നെ സിപിഐ രാജി ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴൊന്നും തോമസ് ചാണ്ടി കൂസാക്കിയില്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പറയുകയും ചെയ്തു. ഈ പ്രതീക്ഷയാണ് തകര്‍ന്നത്. 
ഒരു മന്ത്രി എന്ന നിലയിലാണ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു വ്യക്തി എന്ന നിലയിലാണ് അദ്ദേഹം ഹര്‍ജി നല്‍കിയതെന്ന് ചാണ്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിവേക് തന്‍ഖ പറഞ്ഞു. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയെന്ന ഹൈക്കോടതിയുടെ വിമര്‍ശനം മന്ത്രിക്ക് ഇരുട്ടടിയായി.
ബന്ധുത്വ നിയമന വിവാദത്തില്‍ ഇപി ജയരാജനാണ് പിണറായി മന്ത്രിസഭയില്‍ നിന്ന് ആദ്യം സ്ഥാനം ഒഴിഞ്ഞത്. ജയരാജന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. എന്നിട്ടും ജയരാജനെ വീണ്ടും മന്ത്രിയാക്കിയില്ല. ഈ സാഹചര്യത്തില്‍ ഹണി ട്രാപ്പിലെ കുറ്റക്കാരനെ പരാതിക്കാരി വെറുതെ വിട്ടാലും മന്ത്രിയാക്കുന്നത് ധാര്‍മികതയല്ലെന്നാണ് സിപിഎമ്മിലെ പൊതു വികാരം. ഇത് മുഖ്യമന്ത്രിയും അംഗീകരിക്കുമെന്നാണ് സൂചന. 
ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് താല്‍പ്പര്യമില്ല. ഇതും എകെ ശശീന്ദ്രന് തിരിച്ചടിയാകും. ഇക്കാര്യം എന്‍സിപി നേതൃത്വത്തേയും സി.പി.എം അറിയിച്ചിട്ടുണ്ട്. എത്രയും വേ്ഗം തോമസ് ചാണ്ടിയുടെ രാജി വേണമെന്നാണ് സിപിഎമ്മിന്റേയും ആവശ്യം. ഹൈക്കോടതിയുടെ ഇന്നത്തെ വിമര്‍ശനത്തോടെ സര്‍ക്കാരിന് വലിയ പ്രതിച്ഛായ നഷ്ടമുണ്ടായെന്ന് സി.പി.എം വിലയിരുത്തുന്നുണ്ട്.
കായല്‍ കൈയേറ്റ വിഷയത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായ സാഹചര്യത്തിലാണ് മന്ത്രിയോടെ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടി നല്‍കിയിട്ടു മതി മറ്റ് നടപടികളെന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയെ അറിയിച്ചു. 
കായല്‍കയ്യേറ്റ വിവാദത്തില്‍ രാജി ആവശ്യപ്പെട്ട് ശക്തമായ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടയിലാണ് വിവാദനായകന്‍ തോമസ് ചാണ്ടിക്കു വേണ്ടി കോണ്‍ഗ്രസ് എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ വിവേക് തന്‍ഖ കോടതിയില്‍ ഹാജരായത്. കോണ്‍ഗ്രസിന്റെ കേരള നേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തന്‍ഖ കോടതിയില്‍ എത്തിയത്.
തോമസ്ചാണ്ടിക്കു ഹാജരാകരുതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസന്റെ നിര്‍ദ്ദേശം തന്‍ഖ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹം കോടതിയില്‍ എത്തിയത്. ചാണ്ടിക്ക് വേണ്ടി ഹാജരാകരുതെന്ന നേരത്തേ ടെലിഫോണിലൂടെയാണ് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വിട്ടു നില്‍ക്കാനായിരുന്നു ആവശ്യം. എന്നാല്‍ താന്‍ കോണ്‍ഗ്രസ് നേതാവായിട്ടല്ല കോടതിയില്‍ എത്തുന്നത് എന്നും തോമസ് ചാണ്ടിയുടെ സുഹൃത്ത് എന്ന നിലയിലാണെന്നുമായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മറുപടി. കേരളത്തിലെ നേതാക്കളുടെ ആവശ്യം തള്ളിയ തന്‍ഖയ്ക്ക് എതിരേ യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നു. ഇതിനിടെയാണ് കോടതിയില്‍ നിന്ന് തോമസ് ചാണ്ടിക്ക് തിരിച്ചടി പരാമര്‍ശമെത്തിയത്.
തന്‍ഖ ഹോട്ടലില്‍ നിന്നും കോടതിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ തന്‍ഖയ്‌ക്കെതിരേ പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കാറിന് മുകളിലേക്ക് ചാടിക്കയറുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതിനിടയില്‍ നിര്‍ണ്ണായക എന്‍സിപി യോഗം ഇന്ന് ഉച്ചയ്ക്ക് ചേരുന്നുണ്ട്. 
രാജിക്കാര്യം ചര്‍ച്ച ചെയ്യാനല്ല യോഗം ചേരുന്നതെന്നാണ് കേരള നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെയാണ് കോടതിയുടെ എതിര്‍ പരമാര്‍ശമെത്തുന്നത്. ഇതോടെ പിണറായി മന്ത്രിസഭയിലെ മൂന്നാമന്റെ രാജിയും അനിവാര്യതയാവുകയാണ്. എല്‍.ഡി.എഫിലെ പ്രമുഖ കക്ഷികളുടെ വിമര്‍ശനത്തിന് വിധേയമായിട്ടും മന്ത്രിസ്ഥാനം രാജിവെക്കാതെ മുന്നോട്ടു പോകുന്ന തോമസ് ചാണ്ടി ഹൈക്കോടതിയിലെ കേസില്‍ വിധി വരുന്നതെ കാത്തിരിക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.