IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നു പേര്‍ പോലീസ് പിടിയില്‍

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേരെ പോലീസ് പിടികൂടി. ജിതേഷ്, ഫായിസ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഇനി രണ്ടു പേരെ പിടികിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു.
ഇവര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെന്മിനി സ്വദേശിയായ ആനന്ദ് വെട്ടേറ്റു മരിച്ചത്. കാറിലെത്തിയ സംഘം ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാലു വര്‍ഷം മുമ്പ് സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായിരുന്നു ആനന്ദ്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.