IBC- Complete Business News in Malayalam
Breaking news  
23 January 2018 Tuesday
 
 
 

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് തോമസ് ചാണ്ടി

 

കൊച്ചി: കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. മന്ത്രിയായല്ല ഹൈക്കോടതിയെ സമീപിച്ചതെന്നും വ്യക്തിയായാണ് കോടതിയെ സമീപിച്ചതെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ ഹോക്കോടതിയില്‍ വ്യക്തമാക്കി.
നോട്ടീസ് നല്‍കാതെയാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും തന്റെ ഭാഗം പറയാന്‍ അവസരം കിട്ടിയില്ലെന്നും തോമസ് ചാണ്ടി കോടതിയില്‍ വ്യക്തമാക്കി. അതിനാല്‍ കോടതി തന്നെ കേസില്‍ തീര്‍പ്പുണ്ടാക്കണമെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു.
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജി അപൂര്‍ണമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ അനുചിതമെന്ന് ഉത്തരവിടുമെന്നും പറഞ്ഞിരുന്നു.


കൊച്ചി: കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. മന്ത്രിയായല്ല ഹൈക്കോടതിയെ സമീപിച്ചതെന്നും വ്യക്തിയായാണ് കോടതിയെ സമീപിച്ചതെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ ഹോക്കോടതിയില്‍ വ്യക്തമാക്കി. നോട്ടീസ് നല്‍കാതെയാണ് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും തന്റെ ഭാഗം പറയാന്‍ അവസരം കിട്ടിയില്ലെന്നും തോമസ് ചാണ്ടി കോടതിയില്‍ വ്യക്തമാക്കി. അതിനാല്‍ കോടതി തന്നെ കേസില്‍ തീര്‍പ്പുണ്ടാക്കണമെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജി അപൂര്‍ണമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ അനുചിതമെന്ന് ഉത്തരവിടുമെന്നും പറഞ്ഞിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.