IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
 
 

ക്രിക്കറ്റ് ലോകത്ത് നിന്ന് വിട പറയാനൊരുങ്ങി പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയ്യദ് അജ്മല്‍

ഇസ്ലാമാബാദ് : ക്രിക്കറ്റ് ലോകത്ത് നിന്ന് വിട പറയാനൊരുങ്ങി പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയ്യദ് അജ്മല്‍.
പാക്കിസ്ഥാനില്‍ നിലവില്‍ നടക്കുന്ന ദേശീയ ടി20 ടൂര്‍ണ്ണമെന്റിനു ശേഷം വിരമിക്കുമെന്നാണ് സയ്യദ് അജ്മല്‍ അറിയിച്ചത്.
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018ല്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ബൗളിംഗ് കോച്ചായി പുതിയ ചുമതല സയ്യദ് അജ്മല്‍ വഹിക്കും.
യസീര്‍ ഷാ, ഇമാദ് വസീം, ഷദബ് ഖാന്‍ എന്നീ താരങ്ങളുടെ വരവ് സയ്യദ് അജ്മലിന് തിരിച്ചടിയായി മാറിയിരുന്നു.
സയ്യദ് അജ്മല്‍ 29ാം വയസ്സിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തുന്നത്.
പാക്കിസ്ഥാനായി 35 ടെസ്റ്റ് മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. ഏകദിനങ്ങളില്‍ 113 മത്സരങ്ങളില്‍ നിന്നായി 184 വിക്കറ്റുകളാണ് അജ്മല്‍ നേടിയത്.
2014 വരെ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രധാന താരമായിരുന്നു സയ്യദ് അജ്മല്‍.

ഇസ്ലാമാബാദ് : ക്രിക്കറ്റ് ലോകത്ത് നിന്ന് വിട പറയാനൊരുങ്ങി പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയ്യദ് അജ്മല്‍. പാക്കിസ്ഥാനില്‍ നിലവില്‍ നടക്കുന്ന ദേശീയ ടി20 ടൂര്‍ണ്ണമെന്റിനു ശേഷം വിരമിക്കുമെന്നാണ് സയ്യദ് അജ്മല്‍ അറിയിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2018ല്‍ ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ബൗളിംഗ് കോച്ചായി പുതിയ ചുമതല സയ്യദ് അജ്മല്‍ വഹിക്കും. യസീര്‍ ഷാ, ഇമാദ് വസീം, ഷദബ് ഖാന്‍ എന്നീ താരങ്ങളുടെ വരവ് സയ്യദ് അജ്മലിന് തിരിച്ചടിയായി മാറിയിരുന്നു. സയ്യദ് അജ്മല്‍ 29ാം വയസ്സിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തുന്നത്. പാക്കിസ്ഥാനായി 35 ടെസ്റ്റ് മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. ഏകദിനങ്ങളില്‍ 113 മത്സരങ്ങളില്‍ നിന്നായി 184 വിക്കറ്റുകളാണ് അജ്മല്‍ നേടിയത്. 2014 വരെ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രധാന താരമായിരുന്നു സയ്യദ് അജ്മല്‍.

Share/Save
 
© Copyright 2010 ibclive.in. All rights reserved.