IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എ.പദ്മകുമാറിനെ നിയമിച്ചു!

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ എം.എല്‍.എ എ.പദ്മകുമാറിനെ സര്‍ക്കാര്‍ നിയമിച്ചു. സി.പിഐയുടെ നോമിനിയായി ശങ്കര്‍ ദാസിനെയും നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും അംഗങ്ങളുടേയും കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി സര്‍ക്കാര്‍ കുറച്ചതിനെ തുടര്‍ന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് പദ്മകുമാര്‍. പ്രമുഖ കോണ്‍ട്രാക്ടര്‍ ആറന്മുള കീച്ചംപറമ്ബില്‍ പരേതനായ അച്യുതന്‍ നായരുടെ മകനാണ്. എ.ഐ.ടി.യുസി നേതാവാണ് തിരുവനന്തപുരം സ്വദേശിയായ ശങ്കര്‍ദാസ്. പത്തനംതിട്ട മുന്‍ എസ്.പി ഹരിശങ്കര്‍ ഐ.പി എസിന്റെ പിതാവാണ്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.