IBC- Complete Business News in Malayalam
Breaking news  
20 November 2017 Monday
 
കേരളത്തില്‍ കടല്‍മത്സ്യ ലഭ്യത കുറയുന്നുവെന്ന് ഫിഷറീസ് വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ മത്സ്യ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പഠനം. കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തില്‍ മത്സ്യ ലഭ്യത കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് ഇനിയും ഇതേ തോതില്‍ തുടര്‍ന്നാല്‍ കേരളം മത്സ്യ ദാരിദ്ര്യ സംസ്ഥാനമായി മാറുമെന്ന് ആശങ്ക. ഫിഷറീസ് വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 

കേരളത്തിലെ ഒമ്പതു ജില്ലകളിലായിരുന്നു പഠനം. മത്സ്യ ഉപഭോഗവും കയറ്റുമതിയും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍. 2016- 17 വരെയുള്ള പത്തു വര്‍ഷങ്ങളിലാണ് തീരപ്രദേശത്തെ മത്സ്യ സമ്പത്തില്‍ കുറവു വരുന്നത്. 2007-ല്‍ 598057 മെട്രിക് ടണ്‍ മത്സ്യമാണ് സംസ്ഥാന തീരത്തു നിന്ന് ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇത് 57516745 മെട്രിക് ടണ്ണായി കുറഞ്ഞു. 81312 മെട്രിക്ക് ടണ്ണിന്റെ കുറവ്. 

2013-ല്‍ 530638, 2014 -ല്‍ 522308, 2015-ല്‍ 524468 2016-ല്‍ മെട്രിക് ടണ്‍ എന്നിങ്ങനെയാണ് കടല്‍മത്സ്യ മത്സ്യ ലഭ്യതയുടെ കണക്ക്. ട്രോളിംഗ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ദ്ധ സമിതി പഠനം നടത്തിയിരുന്നു. ഈ പഠനത്തിലും മത്സ്യ സമ്ബത്ത് കുറഞ്ഞു വരുന്നതായാണ് കണ്ടെത്തിയത്. 

സംസ്ഥാനത്തെ കടലില്‍ നിന്ന് ആയിരത്തി ഇരുനൂറോളം ഇനം മത്സ്യങ്ങളാണ് പൊതുവെ ലഭിക്കുന്നത്. ഇവയല്ലാത്ത മറ്റു ചില മത്സ്യങ്ങളും ചില സ ീസണുകളില്‍ അപൂര്‍വ്വമായി കിട്ടാറുണ്ട്. എന്നാലും പതിവായി എഴുനൂറോളം ഇനം മത്സ്യങ്ങള്‍ ലഭിക്കാറുണ്ടായിരുന്നു. ഇതില്‍ പലതും ഇപ്പോള്‍ കിട്ടാറില്ല. മത്സ്യം യ ഥേഷ്ടം ലഭിക്കുന്ന സീസണായിട്ടും പല മത്സ്യങ്ങളെയും കാണാനേ ഇല്ല. കരയോടടുത്ത ഭാഗങ്ങളില്‍ കാണുന്നപല മത്സ്യങ്ങളും തീരം വിട്ട് മറ്റു പല ഭാഗങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും നീങ്ങുന്നതും പതിവായിട്ടുണ്ട്. 

കാലാവസ്ഥാ വ്യതിയാനം, ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ അവലംബിച്ചിട്ടുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ എന്നിവയും മത്സ്യ ലഭ്യത കുറയ്ക്കാന്‍ കാരണമായി. മത്തി, അയല, ആവോലി. വാള, കിളിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍ പതിവായി വ്യാപകമായി ലഭിച്ചിരുന്നു. എന്നാല്‍, ഇവ ഇപ്പോള്‍ പഴയതു പോലെ കിട്ടുന്നില്ല. സ്രാവ്, തെരണ്ടി, ചെമ്പല്ലി, കോര തുടങ്ങിയവയും അപൂര്‍വ്വ കാഴ്ചയായി മാറി. മീനുകള്‍ക്ക് മുട്ടയിടാന്‍ അനുയോജ്യമായ താപനില ആവശ്യമായ മാസങ്ങളുണ്ട്. ഈ കാലയളവില്‍ കാലാവസ്ഥാ വ്യതിയാനം കാരണം ആവശ്യമായ താപനില ലഭിക്കാറില്ല.

കടലില്‍ ആഴക്കുറവുള്ള സ്ഥലത്ത് ഇപ്പോള്‍ പൊതുവെ മത്സ്യ സമ്പത്ത് കുറവാണ്. അയല, മത്തി തുടങ്ങിയ മത്സ്യങ്ങളടക്കമുള്ളവ തീരം വിട്ട് ഉള്‍ക്കടലിലേക്കു വലിഞ്ഞിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജി. എസ്.ടി ഏര്‍പ്പെടുത്തിയതോടെ മത്സ്യബന്ധന ഉപകരണങ്ങളുടെ വില കൂടി. വള്ളങ്ങളില്‍ ഉപയോഗിക്കുന്ന ഔട്ട് ബോര്‍ഡ് എന്‍ജിനുകളുടെ നികുതി 14.5 ശതമാനമായിരുന്നു. ജി. എസ്. ടി വന്നതോടെ ഇത് 25 ശതമാനമായി ഉയര്‍ന്നു. 

വല, ചൂണ്ട, റോപ്പ് തുടങ്ങിയവയ്ക്ക് നേരത്തെ നികുതി ഇല്ലായിരുന്നു. ഇപ്പോള്‍ ഇവയ്ക്ക് പന്ത്രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്തി.

വലയുടെ അരിക് വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ ഉപയോഗിക്കുന്ന ഫ്‌ളോട്ടുകളുടെ നികുതി ഒമ്പതു ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി ഉയര്‍ത്തി. ഐസ് ബോക്‌സുകള്‍ക്കും നാലു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു. ജപ്പാന്‍ നിര്‍മ്മിത എന്‍ജിനുകളുടെ വിലയും കുത്തനെ കൂടി. 

മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം അന്യ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നവയാണ്. മീന്‍ ലഭ്യതയുടെ കുറവും മത്സ്യബന്ധന ഉപകരണങ്ങളുടെ വിലക്കൂടുതലും കാരണം ഈ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതിന് പരിഹാരം കാണാനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് സര്‍ക്കാര്‍.

മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം അന്യ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നവയാണ്. മീന്‍ ലഭ്യതയുടെ കുറവും മത്സ്യബന്ധന ഉപകരണങ്ങളുടെ വിലക്കൂടുതലും കാരണം ഈ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതിന് പരിഹാരം കാണാനുള്ള പദ്ധതികളുടെ പണിപ്പുരയിലാണ് സര്‍ക്കാര്‍.തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ മത്സ്യ ലഭ്യത കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പഠനം. കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തില്‍ മത്സ്യ ലഭ്യത കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് ഇനിയും ഇതേ തോതില്‍ തുടര്‍ന്നാല്‍ കേരളം മത്സ്യ ദാരിദ്ര്യ സംസ്ഥാനമായി മാറുമെന്ന് ആശങ്ക. ഫിഷറീസ് വകുപ്പിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 
Share/Save
 
© Copyright 2010 ibclive.in. All rights reserved.