IBC- Complete Business News in Malayalam
Breaking news  
19 January 2018 Friday
 
എസ്ബിഐ ലയനത്തില്‍ 6 മാസത്തിനുള്ളില്‍ ജോലി പോയത് 10500 പേര്‍ക്ക്!

കൊച്ചി : അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനം നടന്ന് ആറുമാസം കഴിയുമ്പോള്‍ എസ്ബിഐയില്‍ ജീവനക്കാരുടെ എണ്ണം പതിനായിരത്തിലേറെ കുറഞ്ഞുവെന്ന് കണക്കുകള്‍. എസ്ബിഐ പ്രഖ്യാപിച്ച പ്രത്യേക വിരമിക്കല്‍ പാക്കേജ് സ്വീകരിച്ച് മൂവായിരത്തഞ്ഞൂറിലേറെ പേരാണ് സ്വയം വിരമിച്ചത്. അടുത്തവര്‍ഷം മാര്‍ച്ചോടെ അയ്യായിരത്തോളം പേരെക്കൂടി കുറയ്ക്കാനാണ് അധികൃതരുടെ നീക്കം. 
പുതിയ നിയമനങ്ങള്‍ നടത്താതെയും ചെറുകിട മുന്‍ഗണനാ വായ്പാ പദ്ധതികളില്‍ നിന്ന് പിന്തിരിഞ്ഞും ജനകീയ ബാങ്കിങ്ങിനെ തകര്‍ക്കുന്ന രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഏപ്രില്‍ ഒന്നിനാണ് എസ്ബിഐയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചത്. 
70,000ത്തോളം പേരാണ് ലയനത്തോടെ അസോസിയേറ്റ് ബാങ്കുകളില്‍ നിന്നായി എസ്ബിഐയിലെത്തിയത്. ലയനശേഷം ഏപ്രിലില്‍ എസ്ബിഐയുടെ ആകെ ജീവനക്കാരുടെ എണ്ണം 2,79,803 ആയിരുന്നു. സെപ്തംബറിലെ കണക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം 2,69,219 ആയി. ആറുമാസത്തിനിടെ ജീവനക്കാരുടെ എണ്ണത്തില്‍ 10,584 പേരുടെ കുറവ്. 2017-18 സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ 758 പേര്‍ മാത്രമാണ് എസ്ബിഐയില്‍ ജീവനക്കാരായെത്തിയത്. 
11,382 പേര്‍ ഈ കാലയളവില്‍ പിരിഞ്ഞുപോയി. അസോസിയേറ്റ് ബാങ്കുകളിലെ അര്‍ഹരായ ജീവനക്കാരുള്‍പ്പെടെ ലയനശേഷം എസ്ബിഐ കൊണ്ടുവന്ന പ്രത്യേക വിആര്‍എസ് എടുത്തത് 3,569 പേരാണ്. കാര്യക്ഷമത കൂട്ടുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്നാണ് വിആര്‍എസ് പ്രഖ്യാപിച്ച സമയത്ത് എസ്ബിഐ അധികൃതര്‍ പറഞ്ഞത്. അടുത്ത സാമ്പത്തിക വര്‍ഷം എസ്ബിഐയില്‍ നിന്ന് 15,460 പേര്‍ പിരിഞ്ഞേക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. 
അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍, മാര്‍ച്ചോടെ 4,876 ജീവനക്കാരെ കുറയ്ക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
പുതിയ നിയമനങ്ങള്‍ ഏതാനും വര്‍ഷത്തേക്ക് ഉണ്ടാകില്ലെന്ന് ലയനവേളയില്‍ എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരെ സംരക്ഷിക്കുമെന്നും വിരമിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി പ്രത്യേക വിരമിക്കല്‍ പാക്കേജ് പ്രഖ്യാപിക്കുന്നെന്നാണ് അന്നുപറഞ്ഞിരുന്നത്. എന്നാല്‍, കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടുകയും അനുബന്ധ ബാങ്കുകളിലെ ജീവനക്കാരെ സ്ഥലം മാറ്റുകയുമാണുണ്ടായത്. 
അനുബന്ധ ബാങ്കുകളിലെ ജീവനക്കാരോട് എസ്ബിഐക്ക് ചിറ്റമ്മനയമാണെന്നും പരാതികളുണ്ട്. ഇതു പ്രകടമാകുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ തലത്തിലാണത്രേ. എസ്ബിഐയിലെ എച്ച്ആര്‍എംഎസ് (മാനവവിഭവശേഷി മാനേജ്‌മെന്റ് സംവിധാനം) പാക്കേജ് അനുബന്ധ ബാങ്കുകളില്‍നിന്നെത്തിയവര്‍ക്ക് ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. താമസസംവിധാനവും മറ്റാനുകൂല്യങ്ങളും ലഭ്യമാകുന്നില്ല. മിക്ക ബാങ്കുകള്‍ക്കും പ്രധാന നഗരങ്ങളില്‍ 'ഹോളിഡേ ഹോം' ഉണ്ട്. 
എസ്ബിഐയില്‍ വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഇത്തരം ഹോളിഡേ ഹോമുകളില്‍ പ്രവേശനം നിശ്ചയിക്കുന്നത്. അനുബന്ധ ബാങ്കുകളിലുണ്ടായിരുന്ന അംഗീകൃത യൂണിയനുകളെ ലയനശേഷം ഈ വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പലര്‍ക്കും ഇവിടെ താമസം ലഭിക്കാറുമില്ല. ഇതിനു പുറമെ അനുബന്ധ ബാങ്കുകള്‍ ഫലപ്രദമായി നടപ്പാക്കിയിരുന്ന ചെറുകിട മുന്‍ഗണനാ വായ്പകള്‍ എസ്ബിഐ ഗണ്യമായി കുറച്ചു. വിദ്യാഭ്യാസവായ്പ, കാര്‍ഷിക വായ്പ, ചെറുകിട- കച്ചവട, സ്വയംസംരഭവായ്പ എന്നിവയെല്ലാം കൈയൊഴിഞ്ഞു. കോര്‍പറേറ്റ് വായ്പകളും സ്വര്‍ണ വായ്പയും മറ്റുമാണ് എസ്ബിഐക്ക് ഇപ്പോഴുള്ള മുന്‍ഗണനകളെന്നും ആക്ഷേപമുണ്ട്.

കൊച്ചി : അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനം നടന്ന് ആറുമാസം കഴിയുമ്പോള്‍ എസ്ബിഐയില്‍ ജീവനക്കാരുടെ എണ്ണം പതിനായിരത്തിലേറെ കുറഞ്ഞുവെന്ന് കണക്കുകള്‍. എസ്ബിഐ പ്രഖ്യാപിച്ച പ്രത്യേക വിരമിക്കല്‍ പാക്കേജ് സ്വീകരിച്ച് മൂവായിരത്തഞ്ഞൂറിലേറെ പേരാണ് സ്വയം വിരമിച്ചത്. അടുത്തവര്‍ഷം മാര്‍ച്ചോടെ അയ്യായിരത്തോളം പേരെക്കൂടി കുറയ്ക്കാനാണ് അധികൃതരുടെ നീക്കം. 
പുതിയ നിയമനങ്ങള്‍ നടത്താതെയും ചെറുകിട മുന്‍ഗണനാ വായ്പാ പദ്ധതികളില്‍ നിന്ന് പിന്തിരിഞ്ഞും ജനകീയ ബാങ്കിങ്ങിനെ തകര്‍ക്കുന്ന രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്. ഏപ്രില്‍ ഒന്നിനാണ് എസ്ബിഐയില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചത്. 
70,000ത്തോളം പേരാണ് ലയനത്തോടെ അസോസിയേറ്റ് ബാങ്കുകളില്‍ നിന്നായി എസ്ബിഐയിലെത്തിയത്. ലയനശേഷം ഏപ്രിലില്‍ എസ്ബിഐയുടെ ആകെ ജീവനക്കാരുടെ എണ്ണം 2,79,803 ആയിരുന്നു. സെപ്തംബറിലെ കണക്കനുസരിച്ച് ജീവനക്കാരുടെ എണ്ണം 2,69,219 ആയി. ആറുമാസത്തിനിടെ ജീവനക്കാരുടെ എണ്ണത്തില്‍ 10,584 പേരുടെ കുറവ്. 2017-18 സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ 758 പേര്‍ മാത്രമാണ് എസ്ബിഐയില്‍ ജീവനക്കാരായെത്തിയത്. 
11,382 പേര്‍ ഈ കാലയളവില്‍ പിരിഞ്ഞുപോയി. അസോസിയേറ്റ് ബാങ്കുകളിലെ അര്‍ഹരായ ജീവനക്കാരുള്‍പ്പെടെ ലയനശേഷം എസ്ബിഐ കൊണ്ടുവന്ന പ്രത്യേക വിആര്‍എസ് എടുത്തത് 3,569 പേരാണ്. കാര്യക്ഷമത കൂട്ടുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്നാണ് വിആര്‍എസ് പ്രഖ്യാപിച്ച സമയത്ത് എസ്ബിഐ അധികൃതര്‍ പറഞ്ഞത്. അടുത്ത സാമ്പത്തിക വര്‍ഷം എസ്ബിഐയില്‍ നിന്ന് 15,460 പേര്‍ പിരിഞ്ഞേക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. 
അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍, മാര്‍ച്ചോടെ 4,876 ജീവനക്കാരെ കുറയ്ക്കാനാകുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.പുതിയ നിയമനങ്ങള്‍ ഏതാനും വര്‍ഷത്തേക്ക് ഉണ്ടാകില്ലെന്ന് ലയനവേളയില്‍ എസ്ബിഐ പ്രഖ്യാപിച്ചിരുന്നു. അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരെ സംരക്ഷിക്കുമെന്നും വിരമിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി പ്രത്യേക വിരമിക്കല്‍ പാക്കേജ് പ്രഖ്യാപിക്കുന്നെന്നാണ് അന്നുപറഞ്ഞിരുന്നത്. എന്നാല്‍, കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടുകയും അനുബന്ധ ബാങ്കുകളിലെ ജീവനക്കാരെ സ്ഥലം മാറ്റുകയുമാണുണ്ടായത്. 
അനുബന്ധ ബാങ്കുകളിലെ ജീവനക്കാരോട് എസ്ബിഐക്ക് ചിറ്റമ്മനയമാണെന്നും പരാതികളുണ്ട്. ഇതു പ്രകടമാകുന്നത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ തലത്തിലാണത്രേ. എസ്ബിഐയിലെ എച്ച്ആര്‍എംഎസ് (മാനവവിഭവശേഷി മാനേജ്‌മെന്റ് സംവിധാനം) പാക്കേജ് അനുബന്ധ ബാങ്കുകളില്‍നിന്നെത്തിയവര്‍ക്ക് ലഭ്യമാകുന്നില്ലെന്നും പരാതിയുണ്ട്. താമസസംവിധാനവും മറ്റാനുകൂല്യങ്ങളും ലഭ്യമാകുന്നില്ല. മിക്ക ബാങ്കുകള്‍ക്കും പ്രധാന നഗരങ്ങളില്‍ 'ഹോളിഡേ ഹോം' ഉണ്ട്. 
എസ്ബിഐയില്‍ വെല്‍ഫെയര്‍ കമ്മിറ്റിയാണ് ഇത്തരം ഹോളിഡേ ഹോമുകളില്‍ പ്രവേശനം നിശ്ചയിക്കുന്നത്. അനുബന്ധ ബാങ്കുകളിലുണ്ടായിരുന്ന അംഗീകൃത യൂണിയനുകളെ ലയനശേഷം ഈ വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പലര്‍ക്കും ഇവിടെ താമസം ലഭിക്കാറുമില്ല. ഇതിനു പുറമെ അനുബന്ധ ബാങ്കുകള്‍ ഫലപ്രദമായി നടപ്പാക്കിയിരുന്ന ചെറുകിട മുന്‍ഗണനാ വായ്പകള്‍ എസ്ബിഐ ഗണ്യമായി കുറച്ചു. വിദ്യാഭ്യാസവായ്പ, കാര്‍ഷിക വായ്പ, ചെറുകിട- കച്ചവട, സ്വയംസംരഭവായ്പ എന്നിവയെല്ലാം കൈയൊഴിഞ്ഞു. കോര്‍പറേറ്റ് വായ്പകളും സ്വര്‍ണ വായ്പയും മറ്റുമാണ് എസ്ബിഐക്ക് ഇപ്പോഴുള്ള മുന്‍ഗണനകളെന്നും ആക്ഷേപമുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.