IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
ടെക്നോപാര്‍ക്ക് കമ്പനിയായ ക്വസ്റ്റ് ഗ്ലോബലിന്റെ ചെയര്‍മാന്‍ അജിത് പ്രഭുവിനു ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയുടെ ആദരവും ബഹുമതിയും ലഭിച്ചു

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ മുന്‍നിര ആഗോള  എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ്  ദാതാക്കളായ   ക്വസ്റ്റ് ഗ്ലോബലിന്റെ  ചെയര്‍മാനും സി. ഇ. ഓ.യുമായ ശ്രീ. അജിത് പ്രഭുവിന് മാതൃ വിദ്യാലയമായ വിര്‍ജീനിയയിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയുടെ ആദരം.  സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റിന്റെ ഉയര്‍ന്ന ബഹുമതിയായി കണക്കാക്കുന്ന ഹാള്‍ ഓഫ് ഫെയിം  ബോര്‍്ഡില്‍  ശ്രീ.  അജിത് പ്രഭുവിനെ ഉള്‍പ്പെടുത്തി.   
ഇതോടൊപ്പം സര്‍വകലാശാലയിലെ അലുമിനി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഔട്സ്റ്റാന്ഡിങ് അച്ചീവ്മെന്റ് പുരസ്‌കാരവും  ശ്രീ. അജിത് പ്രഭുവിന് സമ്മാനിചു. ക്വസ്റ്റ് ഗ്ലോബലിനെ ലോകോത്തര ഒന്നാം നിര ആഗോള കമ്പനിയാക്കി മാറ്റിയതിനാണ് ഈ പുരസ്‌കാരം. എഞ്ചിനീയറിംഗ് മേഖലയില്‍ മുന്‍നിര വ്യക്തിത്വങ്ങളായി അംഗീകരിക്കപ്പെടുന്നവരും , പ്രൊഫഷണല്‍ -വ്യക്തി മേഖലയില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുന്നവരുമായ  ബിരുദധാരികള്‍ക്ക് സര്‍വകലാശാല നല്‍കുന്ന ഏറ്റവും ഉയര്‍ന്ന  പുരസ്‌കാരമാണ്  ഔട്ട്സ്റ്റാന്ഡിങ് അച്ചീവ്മെന്റ്.  
എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ബിരുദം നല്‍കിയ തന്റെ  മാതൃ വിദ്യാലയമായ അതേ  സര്‍വകലാശാല തന്നെയാണ്   ഇക്കുറി  ശ്രീ. അജിത് പ്രഭുവിനു ഇരട്ട  ആദരവു നല്‍കിയത് . മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പ് തലവന്‍. ഡോ . സെബാസ്റ്റിന്‍  ഹാള്‍ ഓഫ് ഫെയിം ബോര്‍ഡില്‍ ആജീവനാന്തകാലത്തേക്ക്  ശ്രീ.  അജിത് പ്രഭുവിനെ  ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബഹുമതി കൈമാറി.   
 
ഇതോടെ കഴിഞ്ഞ 87  വര്‍ഷത്തിനിടെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയുടെ ആദരവിനു അര്ഹനാകുന്ന മൂന്നാമത്തെ വ്യക്തി എന്ന ബഹുമതിയും അജിത് പ്രഭുവിന് സ്വന്തം.  സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റിന്റെ  പ്രഥമ തലവന്‍  ഡോ .ജീന്‍ ഗൊഗ്ലിയ,  ഡിപ്പാര്‍ട്‌മെന്റിലെ പ്രശസ്തനായ പ്രൊഫെസര്‍ ഡോ .സുരേന് തിവാരി എന്നിവര്‍ക്കാണ് ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാല ഇതിനു മുമ്പ് ഹാള്‍ ഓഫ്  ഫെയിം ആദരവ് നല്‍കി ബഹുമാനിച്ചിട്ടുള്ളത്.  
ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍  ബിരുദമെടുത്ത ശേഷം 1997 ലാണ്  ശ്രീ. അജിത്  പ്രഭു  ശ്രീ.  അരവിങ് മെല്ലിഗേറിയുമായി ചേര്‍ന്ന് ക്വസ്റ്റ് ഗ്ലോബലിന് തുടക്കമിടുന്നത്. 20  വര്‍ഷം പിന്നിടുമ്പോള്‍ 13  രാജ്യങ്ങളിലായി 40  സെന്ററുകളും 8,700 ജീവനക്കാരുമായി ലോകോത്തര ഒന്നാം നിര ആഗോള കമ്പനിയാണിപ്പോള്‍  ക്വസ്റ്റ് ഗ്ലോബല്‍. 
'എന്റെ മാതൃ വിദ്യാലയത്തില്‍ നിന്നും പുരസ്‌കാരം ഏറ്റു  വാങ്ങാന്‍ സാധിച്ചതിന്റെ  വികാര തീവ്രതയിലാണ് ഞാന്‍. '  ശ്രീ. അജിത് പ്രഭു  തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.  ' ലോകം വരുന്ന 25  വര്ഷം കൊണ്ട് അതിവേഗതയിലുള്ള മാറ്റങ്ങള്‍ക്കു വേദിയാകാന്‍ പോകുന്ന ഈ  കാലഘട്ടത്തില്‍  കമ്പനികള്‍ക്ക്  ബിസിനസില്‍ മുന്‍നിരയിലെത്തണമെങ്കില്‍  ആഗോളതലത്തില്‍  പ്രതിഭകളെ കണ്ടെത്തുവാനും അവരുടെ കഴിവുകള്‍ യഥാവിധി വിനിയോഗിക്കുവാനും കഴിയണം. 
സുസ്ഥിരവും അളവിലും വ്യാപ്തിയിലും എങ്ങനെയും രൂപം കൈകൊള്ളാനുമാകുന്ന  ഒരു സ്ഥാപനത്തെയാണ് കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുവാനായി  ക്വസ്റ്റ് ഗ്ലോബലില്‍ ഞങ്ങള്‍ പുനര്‌നിര്മിച്ചുകൊണ്ടിരിക്കുന്നതു. ഏറ്റവും വിശ്വസ്തവും ഏറെ അംഗീകരിക്കപ്പെട്ടതുമായ എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് കമ്പനി എന്ന ഉപഭോക്താക്കളുടെ വിലയിരുത്തല്‍ ക്വസ്റ്റ് ഗ്ലോബലിനുണ്ടാകും എന്ന് ഉറപ്പു നല്‍കുന്നു ' ശ്രീ.  അജിത് പ്രഭു ചൂണ്ടിക്കാട്ടി. 
ആഗോള  എഞ്ചിനീയറിംഗ് സേവന രംഗത്ത് മികവ് തെളിയിച്ച കമ്പനിയാണ് ക്വസ്റ്റ് ഗ്ലോബല്‍.  കഴിഞ്ഞ 20  വര്‍ഷമായി എയ്‌റോ സ്‌പേസ്, ഡിഫെന്‍സ്, എയ്‌റോ എന്‍ജിനുകള്‍, ഹൈ- ടെക്ക് , ഇന്‍ഡസ്ട്രിയല്‍, മെഡിക്കല്‍ ഡിവൈസുകള്‍ , ഓയില്‍, ഗ്യാസ്, പവര്‍, ട്രന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ വ്യവസായ മേഖലകളിലെ മുന്‍ നിര കമ്പനികളുടെ  പ്രോഡക്റ്റ് ഡെവലപ്‌മെന്റ്  - പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ആവശ്യങ്ങള്‍ക്കായുള്ള  സേവനങ്ങളാണ് ക്വസ്റ്റ് ഗ്ലോബല്‍ നല്‍കിവരുന്നത്. മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, എംബെഡ്ഡ്ഡ്,  എഞ്ചിനീയറിംഗ് സോഫ്റ്റ്വെയര്‍ , എഞ്ചിനീയറിംഗ് അനലിറ്റിക്ക്‌സ് , മാനുഫാക്ചര്‍ എഞ്ചിനീയറിംഗ്, സപ്ലൈ ചെയിന്‍ ട്രാന്‌സ്‌ഫോര്മാറ്റീവ് എന്നിവയ്ക്കുള്ള ആഗോള  എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ്  ദാതാക്കള്‍ കൂടിയാണ് ക്വസ്റ്റ് ഗ്ലോബല്‍ ഇപ്പോള്‍. 

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ മുന്‍നിര ആഗോള  എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ്  ദാതാക്കളായ   ക്വസ്റ്റ് ഗ്ലോബലിന്റെ  ചെയര്‍മാനും സി. ഇ. ഓ.യുമായ ശ്രീ. അജിത് പ്രഭുവിന് മാതൃ വിദ്യാലയമായ വിര്‍ജീനിയയിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയുടെ ആദരം.  സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റിന്റെ ഉയര്‍ന്ന ബഹുമതിയായി കണക്കാക്കുന്ന ഹാള്‍ ഓഫ് ഫെയിം  ബോര്‍്ഡില്‍  ശ്രീ.  അജിത് പ്രഭുവിനെ ഉള്‍പ്പെടുത്തി.   
ഇതോടൊപ്പം സര്‍വകലാശാലയിലെ അലുമിനി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഔട്സ്റ്റാന്ഡിങ് അച്ചീവ്മെന്റ് പുരസ്‌കാരവും  ശ്രീ. അജിത് പ്രഭുവിന് സമ്മാനിചു. ക്വസ്റ്റ് ഗ്ലോബലിനെ ലോകോത്തര ഒന്നാം നിര ആഗോള കമ്പനിയാക്കി മാറ്റിയതിനാണ് ഈ പുരസ്‌കാരം. എഞ്ചിനീയറിംഗ് മേഖലയില്‍ മുന്‍നിര വ്യക്തിത്വങ്ങളായി അംഗീകരിക്കപ്പെടുന്നവരും , പ്രൊഫഷണല്‍ -വ്യക്തി മേഖലയില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുന്നവരുമായ  ബിരുദധാരികള്‍ക്ക് സര്‍വകലാശാല നല്‍കുന്ന ഏറ്റവും ഉയര്‍ന്ന  പുരസ്‌കാരമാണ്  ഔട്ട്സ്റ്റാന്ഡിങ് അച്ചീവ്മെന്റ്.  
എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ബിരുദം നല്‍കിയ തന്റെ  മാതൃ വിദ്യാലയമായ അതേ  സര്‍വകലാശാല തന്നെയാണ്   ഇക്കുറി  ശ്രീ. അജിത് പ്രഭുവിനു ഇരട്ട  ആദരവു നല്‍കിയത് . മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പ് തലവന്‍. ഡോ . സെബാസ്റ്റിന്‍  ഹാള്‍ ഓഫ് ഫെയിം ബോര്‍ഡില്‍ ആജീവനാന്തകാലത്തേക്ക്  ശ്രീ.  അജിത് പ്രഭുവിനെ  ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബഹുമതി കൈമാറി.    ഇതോടെ കഴിഞ്ഞ 87  വര്‍ഷത്തിനിടെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയുടെ ആദരവിനു അര്ഹനാകുന്ന മൂന്നാമത്തെ വ്യക്തി എന്ന ബഹുമതിയും അജിത് പ്രഭുവിന് സ്വന്തം.  സര്‍വകലാശാലയിലെ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്‌മെന്റിന്റെ  പ്രഥമ തലവന്‍  ഡോ .ജീന്‍ ഗൊഗ്ലിയ,  ഡിപ്പാര്‍ട്‌മെന്റിലെ പ്രശസ്തനായ പ്രൊഫെസര്‍ ഡോ .സുരേന് തിവാരി എന്നിവര്‍ക്കാണ് ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാല ഇതിനു മുമ്പ് ഹാള്‍ ഓഫ്  ഫെയിം ആദരവ് നല്‍കി ബഹുമാനിച്ചിട്ടുള്ളത്.  
ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ്ങില്‍  ബിരുദമെടുത്ത ശേഷം 1997 ലാണ്  ശ്രീ. അജിത്  പ്രഭു  ശ്രീ.  അരവിങ് മെല്ലിഗേറിയുമായി ചേര്‍ന്ന് ക്വസ്റ്റ് ഗ്ലോബലിന് തുടക്കമിടുന്നത്. 20  വര്‍ഷം പിന്നിടുമ്പോള്‍ 13  രാജ്യങ്ങളിലായി 40  സെന്ററുകളും 8,700 ജീവനക്കാരുമായി ലോകോത്തര ഒന്നാം നിര ആഗോള കമ്പനിയാണിപ്പോള്‍  ക്വസ്റ്റ് ഗ്ലോബല്‍. 

'എന്റെ മാതൃ വിദ്യാലയത്തില്‍ നിന്നും പുരസ്‌കാരം ഏറ്റു  വാങ്ങാന്‍ സാധിച്ചതിന്റെ  വികാര തീവ്രതയിലാണ് ഞാന്‍. '  ശ്രീ. അജിത് പ്രഭു  തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.  ' ലോകം വരുന്ന 25  വര്ഷം കൊണ്ട് അതിവേഗതയിലുള്ള മാറ്റങ്ങള്‍ക്കു വേദിയാകാന്‍ പോകുന്ന ഈ  കാലഘട്ടത്തില്‍  കമ്പനികള്‍ക്ക്  ബിസിനസില്‍ മുന്‍നിരയിലെത്തണമെങ്കില്‍  ആഗോളതലത്തില്‍  പ്രതിഭകളെ കണ്ടെത്തുവാനും അവരുടെ കഴിവുകള്‍ യഥാവിധി വിനിയോഗിക്കുവാനും കഴിയണം. 
സുസ്ഥിരവും അളവിലും വ്യാപ്തിയിലും എങ്ങനെയും രൂപം കൈകൊള്ളാനുമാകുന്ന  ഒരു സ്ഥാപനത്തെയാണ് കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുവാനായി  ക്വസ്റ്റ് ഗ്ലോബലില്‍ ഞങ്ങള്‍ പുനര്‌നിര്മിച്ചുകൊണ്ടിരിക്കുന്നതു. ഏറ്റവും വിശ്വസ്തവും ഏറെ അംഗീകരിക്കപ്പെട്ടതുമായ എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ് കമ്പനി എന്ന ഉപഭോക്താക്കളുടെ വിലയിരുത്തല്‍ ക്വസ്റ്റ് ഗ്ലോബലിനുണ്ടാകും എന്ന് ഉറപ്പു നല്‍കുന്നു ' ശ്രീ.  അജിത് പ്രഭു ചൂണ്ടിക്കാട്ടി. 
ആഗോള  എഞ്ചിനീയറിംഗ് സേവന രംഗത്ത് മികവ് തെളിയിച്ച കമ്പനിയാണ് ക്വസ്റ്റ് ഗ്ലോബല്‍.  കഴിഞ്ഞ 20  വര്‍ഷമായി എയ്‌റോ സ്‌പേസ്, ഡിഫെന്‍സ്, എയ്‌റോ എന്‍ജിനുകള്‍, ഹൈ- ടെക്ക് , ഇന്‍ഡസ്ട്രിയല്‍, മെഡിക്കല്‍ ഡിവൈസുകള്‍ , ഓയില്‍, ഗ്യാസ്, പവര്‍, ട്രന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ വ്യവസായ മേഖലകളിലെ മുന്‍ നിര കമ്പനികളുടെ  പ്രോഡക്റ്റ് ഡെവലപ്‌മെന്റ്  - പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ആവശ്യങ്ങള്‍ക്കായുള്ള  സേവനങ്ങളാണ് ക്വസ്റ്റ് ഗ്ലോബല്‍ നല്‍കിവരുന്നത്. മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, എംബെഡ്ഡ്ഡ്,  എഞ്ചിനീയറിംഗ് സോഫ്റ്റ്വെയര്‍ , എഞ്ചിനീയറിംഗ് അനലിറ്റിക്ക്‌സ് , മാനുഫാക്ചര്‍ എഞ്ചിനീയറിംഗ്, സപ്ലൈ ചെയിന്‍ ട്രാന്‌സ്‌ഫോര്മാറ്റീവ് എന്നിവയ്ക്കുള്ള ആഗോള  എഞ്ചിനീയറിംഗ് സൊല്യൂഷന്‍സ്  ദാതാക്കള്‍ കൂടിയാണ് ക്വസ്റ്റ് ഗ്ലോബല്‍ ഇപ്പോള്‍. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.