IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
 
 

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് പത്രിക സമര്‍പ്പിക്കും!

 

രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് പത്രിക സമര്‍പ്പിക്കും!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം. 
രാഹുല്‍ ഗാന്ധിക്കുവേണ്ടി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി എന്നിവരടക്കമുള്ള ഹൈക്കമാന്‍ഡ് നേതാക്കളില്‍ നിന്നു നാലോ അതിലധികമോ, വിവിധ സംസ്ഥാന പിസിസികളില്‍ നിന്ന് ഒന്നും അതിലധികമോ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുമെന്നാണു സൂചന. ഇതിനായി കേരളത്തില്‍നിന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ ഡല്‍ഹിയിലെത്തി. 

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം. രാഹുല്‍ ഗാന്ധിക്കുവേണ്ടി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി എന്നിവരടക്കമുള്ള ഹൈക്കമാന്‍ഡ് നേതാക്കളില്‍ നിന്നു നാലോ അതിലധികമോ, വിവിധ സംസ്ഥാന പിസിസികളില്‍ നിന്ന് ഒന്നും അതിലധികമോ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുമെന്നാണു സൂചന. ഇതിനായി കേരളത്തില്‍നിന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ ഡല്‍ഹിയിലെത്തി. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.