IBC- Complete Business News in Malayalam
Breaking news  
24 February 2018 Saturday
 
രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് കരണ്‍ സിംഗ്‌

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിംഗ്. രാഹുലിന് പാര്‍ട്ടി നേതൃത്വം സോണിയ ഗാന്ധിയില്‍നിന്നും ഏറ്റെടുക്കാനുള്ള സമയമായി. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഗാന്ധിയില്‍ പാര്‍ട്ടിക്കു വിശ്വാസമുണ്ട്. യുവതലമുറ കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിലൂടെ പാര്‍ട്ടിയുടെ ഭാവി കൂടുതല്‍ ശോഭനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിയെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ സോണിയയുടെ നേതൃത്വത്തില്‍ പാര്‍ട്ടി രണ്ടു തവണ അധികാരത്തിലെത്തി. നിരവധി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയത്തില്‍ എത്തിക്കുവാനും സോണിയയ്ക്കു സാധിച്ചെന്നും കരണ്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.