IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
 
 

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും വിജയം കപ്പിനും ചുണ്ടിനും ഇടയിലെന്ന് അഭിപ്രായ സര്‍വെ. 182 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.െജ.പി 91 മുതല്‍ 99 സീറ്റ് വരെയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് 78 മുതല്‍ 86 സീറ്റുകള്‍ നേടും. ഇരുപാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പില്‍ 43 ശതമാനം വീതം വോട്ട് വിഹിതം ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസിന് വേണ്ടി ലോക്‌നീതി^സി.എസ്.ഡി.എസ് നടത്തിയ സര്‍വെ ചൂണ്ടിക്കാട്ടുന്നത്.
ആഗസ്റ്റില്‍ ഇതേ കമ്ബനി നടത്തിയ അഭിപ്രായ സര്‍വെയില്‍ ബി.ജെ.പിക്ക് 30 പോയിന്റ് മുന്‍തൂക്കം ഉള്ളതായി അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി 150 സീറ്റില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് 30 സീറ്റുകളിലേക്ക് താഴുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുതിയ സര്‍വെ ഫലം പ്രകാരം കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്‍.
2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 115 സീറ്റിലും കോണ്‍ഗ്രസ് 61 സീറ്റിലും വിജയിച്ചിരുന്നു. ഡിസംബര്‍ ഒമ്ബത്, 14 തീയതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.


ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും വിജയം കപ്പിനും ചുണ്ടിനും ഇടയിലെന്ന് അഭിപ്രായ സര്‍വെ. 182 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.െജ.പി 91 മുതല്‍ 99 സീറ്റ് വരെയും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് 78 മുതല്‍ 86 സീറ്റുകള്‍ നേടും. ഇരുപാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പില്‍ 43 ശതമാനം വീതം വോട്ട് വിഹിതം ലഭിക്കുമെന്നാണ് എ.ബി.പി ന്യൂസിന് വേണ്ടി ലോക്‌നീതി^സി.എസ്.ഡി.എസ് നടത്തിയ സര്‍വെ ചൂണ്ടിക്കാട്ടുന്നത്.

 

ആഗസ്റ്റില്‍ ഇതേ കമ്ബനി നടത്തിയ അഭിപ്രായ സര്‍വെയില്‍ ബി.ജെ.പിക്ക് 30 പോയിന്റ് മുന്‍തൂക്കം ഉള്ളതായി അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി 150 സീറ്റില്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് 30 സീറ്റുകളിലേക്ക് താഴുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുതിയ സര്‍വെ ഫലം പ്രകാരം കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്‍. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 115 സീറ്റിലും കോണ്‍ഗ്രസ് 61 സീറ്റിലും വിജയിച്ചിരുന്നു. ഡിസംബര്‍ ഒമ്ബത്, 14 തീയതികളില്‍ രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.

Share/Save
 
© Copyright 2010 ibclive.in. All rights reserved.