IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

മന്ത്രി എം എം മണി ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍ വൈദ്യുതി നിലയം രാജ്യത്തിന് സമര്‍പ്പിച്ചു!

 

മന്ത്രി എം എം മണി ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍ വൈദ്യുതി നിലയം രാജ്യത്തിന് സമര്‍പ്പിച്ചു!
പടിഞ്ഞാറത്തറ: രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍ വൈദ്യുതനിലയം മന്ത്രി എം എം മണി രാജ്യത്തിന് സമര്‍പ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണാസുര സാഗറിലാണ് അത്യന്താധുനിക സാങ്കേതിക വിദ്യയോടുകൂടിയ വൈദ്യുതനിലയം സ്ഥാപിച്ചത്. 1.25 ഏക്കര്‍ വിസ്തൃതിയുള്ള സോളര്‍പാടത്തിന്റെ ശേഷി 500 കിലോവാട്ടാണ്. ദിവസവും 2000 യൂണിറ്റ് വൈദ്യുതി  ലഭ്യമാവും.
18 കോണ്‍ക്രീറ്റ് ഫ്‌ളോട്ടുകളായാണ് നിലയം സജ്ജമാക്കിയത്. ജലനിരപ്പിനൊത്ത് വൈദ്യുതനിലയത്തെ യഥാസ്ഥാനത്ത് നിലനിര്‍ത്താന്‍ വിദേശസാങ്കേതികവിദ്യയായ ആങ്കറിങ് മെക്കാനിസവും ഉപയോഗിച്ചു. അവിടെതന്നെ വൈദ്യുതനിലയവും ഒരുക്കി. പടിഞ്ഞാറത്തറ 33 കെവി സബ്‌റ്റേഷനിലേക്ക് പ്രതിവര്‍ഷം ഏഴ് ലക്ഷം യൂണിറ്റ് വൈദ്യുതി എത്തിക്കാനാവും. സംസ്ഥാനസര്‍ക്കാറിന്റെ ഇന്നൊവേഷന്‍ ഫണ്ടില്‍നിന്ന് ഏഴ് കോടിരൂപയും നബാര്‍ഡ് വായ്പ 2.25 കോടിയും ഉള്‍പ്പെടെ 9.25 കോടിയാണ് ചെലവിട്ടത്. 
തിരുവനന്തപുരത്തെ ആഡ്‌ടെക് സിസ്റ്റംസ് ലിമിറ്റഡാണ് നിര്‍മാണം. ബാണസുരസാഗറില്‍ കഴിഞ്ഞ വര്‍ഷം കമീഷന്‍ചെയ്ത പത്ത് കിലോവാട്ട് ശേഷിയുള്ള ഒഴുകുന്ന സോളാര്‍ പദ്ധതിയും 400 കിലോവാട്ട് ശേഷിയുള്ള ഡാം ടോപ്പ് സോളാര്‍ പദ്ധതിയും വിജയകരമാണ്.
ഉദ്ഘാടനചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി സജേഷ്, റീനസുനില്‍, ജനപ്രതിനിധികളായ കെ ബി  നസീമ, ജില്‍സി സണ്ണി, ശാന്തിനി ഷാജി, കോര്‍പ്പറേറ്റ് പ്‌ളാനിങ് ഡയറക്ടര്‍  എന്‍ വേണുഗോപാല്‍, റിന്യൂവബിള്‍ എനര്‍ജി ചീഫ് എന്‍ജിനിയര്‍ വി കെ ജോസഫ്, ജനറേഷന്‍ ചീഫ് എന്‍ജിനിയര്‍ വി ബ്രിജിലാല്‍ എന്നിവര്‍ സംസാരിച്ചു.

പടിഞ്ഞാറത്തറ: രാജ്യത്തെ ഏറ്റവും വലിയ ഒഴുകുന്ന സോളാര്‍ വൈദ്യുതനിലയം മന്ത്രി എം എം മണി രാജ്യത്തിന് സമര്‍പ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണാസുര സാഗറിലാണ് അത്യന്താധുനിക സാങ്കേതിക വിദ്യയോടുകൂടിയ വൈദ്യുതനിലയം സ്ഥാപിച്ചത്. 1.25 ഏക്കര്‍ വിസ്തൃതിയുള്ള സോളര്‍പാടത്തിന്റെ ശേഷി 500 കിലോവാട്ടാണ്. ദിവസവും 2000 യൂണിറ്റ് വൈദ്യുതി  ലഭ്യമാവും.
18 കോണ്‍ക്രീറ്റ് ഫ്‌ളോട്ടുകളായാണ് നിലയം സജ്ജമാക്കിയത്. ജലനിരപ്പിനൊത്ത് വൈദ്യുതനിലയത്തെ യഥാസ്ഥാനത്ത് നിലനിര്‍ത്താന്‍ വിദേശസാങ്കേതികവിദ്യയായ ആങ്കറിങ് മെക്കാനിസവും ഉപയോഗിച്ചു. അവിടെതന്നെ വൈദ്യുതനിലയവും ഒരുക്കി. പടിഞ്ഞാറത്തറ 33 കെവി സബ്‌റ്റേഷനിലേക്ക് പ്രതിവര്‍ഷം ഏഴ് ലക്ഷം യൂണിറ്റ് വൈദ്യുതി എത്തിക്കാനാവും. സംസ്ഥാനസര്‍ക്കാറിന്റെ ഇന്നൊവേഷന്‍ ഫണ്ടില്‍നിന്ന് ഏഴ് കോടിരൂപയും നബാര്‍ഡ് വായ്പ 2.25 കോടിയും ഉള്‍പ്പെടെ 9.25 കോടിയാണ് ചെലവിട്ടത്. 
തിരുവനന്തപുരത്തെ ആഡ്‌ടെക് സിസ്റ്റംസ് ലിമിറ്റഡാണ് നിര്‍മാണം. ബാണസുരസാഗറില്‍ കഴിഞ്ഞ വര്‍ഷം കമീഷന്‍ചെയ്ത പത്ത് കിലോവാട്ട് ശേഷിയുള്ള ഒഴുകുന്ന സോളാര്‍ പദ്ധതിയും 400 കിലോവാട്ട് ശേഷിയുള്ള ഡാം ടോപ്പ് സോളാര്‍ പദ്ധതിയും വിജയകരമാണ്.ഉദ്ഘാടനചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ജി സജേഷ്, റീനസുനില്‍, ജനപ്രതിനിധികളായ കെ ബി  നസീമ, ജില്‍സി സണ്ണി, ശാന്തിനി ഷാജി, കോര്‍പ്പറേറ്റ് പ്‌ളാനിങ് ഡയറക്ടര്‍  എന്‍ വേണുഗോപാല്‍, റിന്യൂവബിള്‍ എനര്‍ജി ചീഫ് എന്‍ജിനിയര്‍ വി കെ ജോസഫ്, ജനറേഷന്‍ ചീഫ് എന്‍ജിനിയര്‍ വി ബ്രിജിലാല്‍ എന്നിവര്‍ സംസാരിച്ചു.


Share/Save
 
© Copyright 2010 ibclive.in. All rights reserved.