IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
10 ആഴ്ച കൊണ്ട് ഗൂഗിള്‍ തേസിന് 1.2 കോടി ഉപഭോക്താക്കള്‍!!

ഗൂഗിളിന്റെ മൊബൈല്‍ വാലറ്റ് ആപ്പ് ആയ ഗൂഗിള്‍ തേസ് വെറും 10 ആഴ്ചകള്‍ കൊണ്ട് നേടിയത് 1.2 കോടി ഉപഭോക്താക്കളെ. ഈ ചെറിയ കാലയളവില്‍ 140 മില്യണ്‍ ഇടപാടുകളാണ് ഗൂഗിള്‍ തേസ് വഴി നടന്നത്. ബിഎസ്ഇഎസ്, ഡിഷ് ടിവി എന്നിവയുള്‍പ്പെടെ 70 ഓളം സേവനദാതാക്കളുമായി ഗൂഗിള്‍ തേസ് ബന്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൂടുതല്‍ സേവനദാതാക്കളെ കൂട്ടിച്ചേര്‍ക്കാനും സര്‍വീസ് തുടങ്ങാനും പദ്ധതിയുണ്ട്.
280 മില്യണ്‍ ഉപഭോക്താക്കളുള്ള പേടിഎം പോലുള്ള വിപണിയിലെ മുന്‍നിരക്കാരെയും പേയ്‌മെന്റ് ബാങ്കുകളെയും തേസുമായി ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ വ്യാപാരികളെയും റീട്ടെയ്ല്‍ വില്‍പനക്കാരെയും തേസ് ഉപഭോക്താക്കളാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2018-ല്‍ വ്യാപാരികള്‍ക്ക് വേണ്ടി തേസില്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തും. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയ ബാങ്കുകളുമായും ഗൂഗിള്‍ തേസ് ബന്ധിപ്പിച്ചിട്ടുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.