IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
ഇന്നലെ കൊച്ചിയില്‍ 72 പേര്‍ തീരത്തെത്തി, രക്ഷിച്ചത് 2664 മത്സ്യത്തൊഴിലാളികളെ!!

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 2664 മത്സ്യത്തൊഴിലാളികളെ ഇതുവരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച കൊച്ചിയില്‍ മാത്രം 72 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. ഇതില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. ആറു ബോട്ടിലായി ലക്ഷദ്വീപിലെ ബിത്ര ദ്വീപിലാണ് ഇവരുള്ളത്. അതിനിടെ ചൊവ്വാഴ്ച കൊച്ചിയില്‍ നാല് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെടുത്തു. 
തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന പുല്ലുവിള സുരപുരയിടം ഇരയമണ്‍ വെല്ലാര്‍മി ഹൌസില്‍ രതീഷ് (30) ആണ് ചൊവ്വാഴ്ച മരിച്ചത്. മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച വിഴിഞ്ഞം സ്വദേശി ജയിനിന്റെ (40) മൃതദേഹം ചൊവ്വാഴ്ച തിരിച്ചറിഞ്ഞു.  ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഒരുമൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെയും തിരിച്ചറിഞ്ഞു. പുല്ലുവിള സ്വദേശി ജോസഫിന്റെ (40) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
92 മത്സ്യത്തൊഴിലാളികളെ ഇനി കണ്ടെത്താനുണ്ട്. തെരച്ചില്‍ സജീവമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, ലക്ഷദീപ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ 199, കൊല്ലം 233, ആലപ്പുഴ 24, എറണാകുളം 674, മലപ്പുറം അഞ്ച്, കോഴിക്കോട് 61, കണ്ണൂര്‍ എട്ട്, ലക്ഷദ്വീപ് 343, ദേവ്ഗട്ട് 809, രത്‌നഗിരി 308 എന്നിങ്ങനെയാണ് ഇതുവരെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം. ലക്ഷദ്വീപില്‍ രക്ഷപ്പെട്ടെത്തിയവരില്‍ 32പേരും ദേവ്ഗട്ടില്‍ രക്ഷപ്പെട്ടവരില്‍ 57പേരും രത്‌നഗിരിയില്‍ രക്ഷപ്പെട്ടവരില്‍ 74പേരും മലയാളികളാണ്. കടല്‍ ഏറെക്കുറെ ശാന്തമായതോടെ കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നു കപ്പല്‍ യാത്രക്കാരുമായി പുറപ്പെട്ടു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.