IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് വന്‍പാളിച്ച!! 28-ന് അറിഞ്ഞിട്ടും കേരളത്തെ അറിയിച്ചത് 30-ന്, കേരളത്തെ നാണം കെടുത്തുക ലക്ഷ്യം!!

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും കേരളത്തെ പൊതുസമൂഹത്തിന് മുന്നില്‍ നാണംകെടുത്താനും ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുമ്പോള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വീഴ്ചകള്‍ പുറത്തുവരുന്നു. 
ചുഴലിക്കാറ്റ് സംബന്ധിച്ചുള്ള മുന്നറിയിപ്പ് കേരളത്തിന് നവംബര്‍ 30-ന് മാത്രമേ നല്‍കിയുള്ളുവെന്നതിന്റെ തെളിവായി ചീഫ് സെക്രട്ടറിക്ക് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അയച്ച ഫാക്‌സ് സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതില്‍ സാധാരണ നിലയില്‍ കാറ്റും കടല്‍ക്ഷോഭവും മാത്രമാണ് വ്യക്തമാക്കിയിരുന്നത്. പതിവുപോലെ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന ഉപദേശവും. 
ചുഴലികാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാതെ മാനദണ്ഡപ്രകാരം ദുരന്തത്തിനുള്ള നടപടികള്‍ സംസ്ഥാനത്തിന് സ്വീകരിക്കാനും കഴിയില്ല. ഇതൊക്കെ വ്യക്തമായിരിക്കെയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ ചില ജീവനക്കാരെ കൂട്ടുപിടിച്ച് കേരളത്തെ പൊതുസമൂഹത്തില്‍ ചില നാണം കെടുത്താന്‍ ചില മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
എന്നാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് നവംബര്‍ 28-ന് തന്നെ ചുഴലിയെ സംബന്ധിച്ച് വിവരം ലഭിച്ചിരുന്നുവെന്നാണ് കാലാവസ്ഥശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്. 
ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രകാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന് നവംബര്‍ 28-ന് തന്നെ ചുഴലിക്കാറ്റിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നുവെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കുന്നു. മാത്രമല്ല, കേരളത്തിനെ ഇത് ബാധിക്കുമെന്നും അവര്‍ക്ക് 29-ന് തന്നെ ബോദ്ധ്യപ്പെട്ടിരുന്നു. അതാണ് സര്‍ക്കാരിനെയും മാധ്യമങ്ങളേയും അറിയിക്കുന്നതില്‍ കേന്ദ്രകാലാവസ്ഥ നീരീക്ഷണകേന്ദ്രം പരാജയപ്പെട്ടത്. യൂറോപ്യന്‍ സെന്റര്‍ഫോര്‍ മീഡിയം റേഞ്ച് വെതര്‍ഫോര്‍കാസ്റ്റ് 28-ന് തന്നെ ചുഴലികാറ്റിനെക്കുറിച്ച് കൃത്യമായി പ്രവചിച്ചിരുന്നു. ഇതില്‍ നിന്ന് ഇത്തരം ദുരന്തങ്ങള്‍ പ്രവചിക്കുന്നതില്‍ ഇന്ത്യയുടെ കാര്യശേഷിയെക്കുറിച്ചും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു. 
മാത്രമല്ല, നവംബര്‍ 29-ന് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമെന്ന് വളരെ വ്യക്തമായിട്ടും അതിനെ കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അവഗണിച്ചുവെന്നത് അശ്ചര്യകരമായി തോന്നുന്നുവെന്നാണ് രാജഗോപാല്‍ കമ്മത്ത് പറയുന്നത്. ആദ്യമായി ഓഖിപോലൊരു ചുഴലിക്കാറ്റ് വരുമ്പോള്‍ അതിന്റെ അറിയിപ്പിന് ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. നാലുഘട്ടമായാണ് ഇതിന്റെ മുന്നറിയിപ്പ് നല്‍കേണ്ടതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കുന്നു. ഇത്തരത്തിലൊരു മുന്നറിയിപ്പ് സംസ്ഥാനത്തിന് നല്‍കുന്നതിന് കേന്ദ്ര കാലാവസ്ഥവകുപ്പ് പരാജയപ്പെട്ടു. 
ആദ്യമായി 72 മണിക്കൂറിന് മുന്നില്‍ ചുഴലിയുടെ വികാസവും അത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അത് തീവ്രമാകുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളും കാലാവസ്ഥ പ്രതികൂലമാകുന്നതുമൊക്കെ അതില്‍ ഉള്‍പ്പെടുത്തണം. രണ്ടാംഘട്ടമായി കുറഞ്ഞപക്ഷം തീരദേശത്തെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിന് 48 മണിക്കൂറിന് മുമ്പെങ്കെിലും'' ചുഴലി ജാഗ്രത'' സന്ദേശം നല്‍കണം. ഇതില്‍ ചുഴലിയുടെ തീവ്രത, അതിന്റെ ലൊക്കേഷന്‍, ഏത് ദിശയിലോട്ടാണ് സഞ്ചരിക്കുന്നത് എന്നിവയൊക്കെ ഉള്‍പ്പെടുത്തിയിരിക്കണം. തീരദേശത്തെ പ്രതികൂലകാലാവസ്ഥയെക്കുറിച്ച് മത്സ്യതൊഴിലാളികള്‍, പൊതുജനങ്ങള്‍, മാധ്യമങ്ങള്‍, ദുരന്തനിവാരണപ്രവര്‍ത്തകര്‍ എന്നിവരൊയൊക്കെ ഇക്കാര്യം അറിയിക്കണം. 
മൂന്നാം ഘട്ടമായി തീരദേശത്തെ പ്രതികൂലകാലാവസ്ഥ പ്രതിക്ഷിക്കുന്നതിന് 24 മണിക്കൂറിന് മുമ്പെങ്കിലും ചുഴലി മുന്നറിയിപ്പ് നല്‍കണം. എവിടെയാണോ കടല്‍ കയറുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് ഈ ഘട്ടത്തില്‍ നല്‍കണം. മൂന്നുമണിക്കൂര്‍ ഇടവിട്ട് ചുഴലിയുടെ സ്ഥാനം, അതിന്റെ തീവ്രത, കടല്‍കയറുന്ന സമയം, സ്ഥലം, അതിനെ അനുഗമിച്ചുവരുന്ന ശക്തമായ മഴ, കാറ്റ്, കൊടുങ്കാറ്റ് എന്നിവയുടെ പ്രത്യാഘാതം ഉള്‍പ്പെട, പൊതുജനം, മാധ്യമം, മത്സ്യതൊഴിലാളികള്‍, ദുരന്തനിവാരണപ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം.
നാലാംഘട്ടമായി കടല്‍കയറുന്നതിന് 12 മണിക്കൂറിന് മുമ്പ് കടല്‍കയറ്റത്തിന്റെ വിശദാംശങ്ങള്‍ നല്‍കണം. അതില്‍ കടല്‍കയറ്റത്തിന് ശേഷം ഉള്‍പ്രദേശങ്ങളില്‍ ചുഴലിയുടെ സഞ്ചാരവും ദിശയുമുള്‍പ്പെടെയുള്ളവയുടെ വിശദാംശങ്ങാണ് നല്‍കേണ്ടത്. എന്നാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു. 
എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെ കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഫോണിലൂടെ അറിയിച്ചുവെന്നും സ്വകാര്യ സംഭാഷണത്തിലൂടെ അറിയിച്ചുവെന്നും പറഞ്ഞും മഴയേയും കാറ്റിനേയും ചുഴലിക്കാറ്റെന്ന് വ്യാഖ്യാനിച്ചും കേരളത്തെ നാണം കെടുത്താനുള്ള ശ്രമമാണ് ചിലകോണുകളില്‍ നിന്നും നടക്കുന്നത്.

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും കേരളത്തെ പൊതുസമൂഹത്തിന് മുന്നില്‍ നാണംകെടുത്താനും ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുമ്പോള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വീഴ്ചകള്‍ പുറത്തുവരുന്നു. 
ചുഴലിക്കാറ്റ് സംബന്ധിച്ചുള്ള മുന്നറിയിപ്പ് കേരളത്തിന് നവംബര്‍ 30-ന് മാത്രമേ നല്‍കിയുള്ളുവെന്നതിന്റെ തെളിവായി ചീഫ് സെക്രട്ടറിക്ക് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അയച്ച ഫാക്‌സ് സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതില്‍ സാധാരണ നിലയില്‍ കാറ്റും കടല്‍ക്ഷോഭവും മാത്രമാണ് വ്യക്തമാക്കിയിരുന്നത്. പതിവുപോലെ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന ഉപദേശവും. 
ചുഴലികാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാതെ മാനദണ്ഡപ്രകാരം ദുരന്തത്തിനുള്ള നടപടികള്‍ സംസ്ഥാനത്തിന് സ്വീകരിക്കാനും കഴിയില്ല. ഇതൊക്കെ വ്യക്തമായിരിക്കെയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ ചില ജീവനക്കാരെ കൂട്ടുപിടിച്ച് കേരളത്തെ പൊതുസമൂഹത്തില്‍ ചില നാണം കെടുത്താന്‍ ചില മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.എന്നാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് നവംബര്‍ 28-ന് തന്നെ ചുഴലിയെ സംബന്ധിച്ച് വിവരം ലഭിച്ചിരുന്നുവെന്നാണ് കാലാവസ്ഥശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്. 
ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രകാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന് നവംബര്‍ 28-ന് തന്നെ ചുഴലിക്കാറ്റിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നുവെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കുന്നു. മാത്രമല്ല, കേരളത്തിനെ ഇത് ബാധിക്കുമെന്നും അവര്‍ക്ക് 29-ന് തന്നെ ബോദ്ധ്യപ്പെട്ടിരുന്നു. അതാണ് സര്‍ക്കാരിനെയും മാധ്യമങ്ങളേയും അറിയിക്കുന്നതില്‍ കേന്ദ്രകാലാവസ്ഥ നീരീക്ഷണകേന്ദ്രം പരാജയപ്പെട്ടത്. യൂറോപ്യന്‍ സെന്റര്‍ഫോര്‍ മീഡിയം റേഞ്ച് വെതര്‍ഫോര്‍കാസ്റ്റ് 28-ന് തന്നെ ചുഴലികാറ്റിനെക്കുറിച്ച് കൃത്യമായി പ്രവചിച്ചിരുന്നു. ഇതില്‍ നിന്ന് ഇത്തരം ദുരന്തങ്ങള്‍ പ്രവചിക്കുന്നതില്‍ ഇന്ത്യയുടെ കാര്യശേഷിയെക്കുറിച്ചും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു. 
മാത്രമല്ല, നവംബര്‍ 29-ന് ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമെന്ന് വളരെ വ്യക്തമായിട്ടും അതിനെ കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അവഗണിച്ചുവെന്നത് അശ്ചര്യകരമായി തോന്നുന്നുവെന്നാണ് രാജഗോപാല്‍ കമ്മത്ത് പറയുന്നത്. ആദ്യമായി ഓഖിപോലൊരു ചുഴലിക്കാറ്റ് വരുമ്പോള്‍ അതിന്റെ അറിയിപ്പിന് ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. നാലുഘട്ടമായാണ് ഇതിന്റെ മുന്നറിയിപ്പ് നല്‍കേണ്ടതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കുന്നു. ഇത്തരത്തിലൊരു മുന്നറിയിപ്പ് സംസ്ഥാനത്തിന് നല്‍കുന്നതിന് കേന്ദ്ര കാലാവസ്ഥവകുപ്പ് പരാജയപ്പെട്ടു. 
ആദ്യമായി 72 മണിക്കൂറിന് മുന്നില്‍ ചുഴലിയുടെ വികാസവും അത് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്ക് ഭാഗത്ത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അത് തീവ്രമാകുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങളും കാലാവസ്ഥ പ്രതികൂലമാകുന്നതുമൊക്കെ അതില്‍ ഉള്‍പ്പെടുത്തണം. രണ്ടാംഘട്ടമായി കുറഞ്ഞപക്ഷം തീരദേശത്തെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിന് 48 മണിക്കൂറിന് മുമ്പെങ്കെിലും'' ചുഴലി ജാഗ്രത'' സന്ദേശം നല്‍കണം. ഇതില്‍ ചുഴലിയുടെ തീവ്രത, അതിന്റെ ലൊക്കേഷന്‍, ഏത് ദിശയിലോട്ടാണ് സഞ്ചരിക്കുന്നത് എന്നിവയൊക്കെ ഉള്‍പ്പെടുത്തിയിരിക്കണം. തീരദേശത്തെ പ്രതികൂലകാലാവസ്ഥയെക്കുറിച്ച് മത്സ്യതൊഴിലാളികള്‍, പൊതുജനങ്ങള്‍, മാധ്യമങ്ങള്‍, ദുരന്തനിവാരണപ്രവര്‍ത്തകര്‍ എന്നിവരൊയൊക്കെ ഇക്കാര്യം അറിയിക്കണം. 
മൂന്നാം ഘട്ടമായി തീരദേശത്തെ പ്രതികൂലകാലാവസ്ഥ പ്രതിക്ഷിക്കുന്നതിന് 24 മണിക്കൂറിന് മുമ്പെങ്കിലും ചുഴലി മുന്നറിയിപ്പ് നല്‍കണം. എവിടെയാണോ കടല്‍ കയറുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് ഈ ഘട്ടത്തില്‍ നല്‍കണം. മൂന്നുമണിക്കൂര്‍ ഇടവിട്ട് ചുഴലിയുടെ സ്ഥാനം, അതിന്റെ തീവ്രത, കടല്‍കയറുന്ന സമയം, സ്ഥലം, അതിനെ അനുഗമിച്ചുവരുന്ന ശക്തമായ മഴ, കാറ്റ്, കൊടുങ്കാറ്റ് എന്നിവയുടെ പ്രത്യാഘാതം ഉള്‍പ്പെട, പൊതുജനം, മാധ്യമം, മത്സ്യതൊഴിലാളികള്‍, ദുരന്തനിവാരണപ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം.
നാലാംഘട്ടമായി കടല്‍കയറുന്നതിന് 12 മണിക്കൂറിന് മുമ്പ് കടല്‍കയറ്റത്തിന്റെ വിശദാംശങ്ങള്‍ നല്‍കണം. അതില്‍ കടല്‍കയറ്റത്തിന് ശേഷം ഉള്‍പ്രദേശങ്ങളില്‍ ചുഴലിയുടെ സഞ്ചാരവും ദിശയുമുള്‍പ്പെടെയുള്ളവയുടെ വിശദാംശങ്ങാണ് നല്‍കേണ്ടത്. എന്നാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. ഇക്കാര്യം ഇന്നലെ മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു. 
എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെ കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഫോണിലൂടെ അറിയിച്ചുവെന്നും സ്വകാര്യ സംഭാഷണത്തിലൂടെ അറിയിച്ചുവെന്നും പറഞ്ഞും മഴയേയും കാറ്റിനേയും ചുഴലിക്കാറ്റെന്ന് വ്യാഖ്യാനിച്ചും കേരളത്തെ നാണം കെടുത്താനുള്ള ശ്രമമാണ് ചിലകോണുകളില്‍ നിന്നും നടക്കുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.