IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
യുവഡോക്ടര്‍ റോഡപകടത്തില്‍ മരിച്ചു

യുവഡോക്ടര്‍ റോഡപകടത്തില്‍ മരിച്ചു
കോഴിക്കോട്: പന്തീരാങ്കാവ് ബെപാസിലുണ്ടായ റോഡപകടത്തില്‍ യുവ ഡോക്ടര്‍ മരിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ്സര്‍ജന്‍ ഹര്‍ഷാദ് അഹമ്മദ് (24) ആണ് മരിച്ചത്. മലപ്പുറം വെള്ളൂര്‍ മുഹമ്മദ് മാടമ്പിയുടെ മകനാണ്. പന്തീരാങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.- ദേശീയ പാതയിലൂടെ നടത്തിച്ച് കൊണ്ടു പോകുകയായിരുന്ന പോത്ത് കുതറി ഓടി ഹര്‍ഷാദ് അഹമ്മദ് സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചു. ബൈക്കില്‍ നിന്നും റോഡില്‍ തെറിച്ച് വീണ ഡോക്ടറുടെ ദേഹത്തു കൂടെ എതിരെ വന്ന ഇന്നോവ കാര്‍ കയറിയിറങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.