IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
ഇന്ന് 15 പേരെ കൂടി വ്യോമസേന രക്ഷിച്ചു... മൂന്നുപേര്‍ കൂടി മരിച്ചു, തിരച്ചില്‍ തുടരുന്നു.......

തിരുവന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ഏഴു ദിനങ്ങള്‍ പിന്നിട്ടെങ്കിലും കടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. 15 പേരെ കൂടി വ്യാഴാഴ്ച വ്യോമസേന രക്ഷപ്പെടുത്തി. അതിനിടെ കാണാതായവരുടെ എണ്ണത്തെ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. എണ്ണത്തില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനു സാധിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്.
നൂറില്‍ താഴെ പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ 200-ലേറെ ഇനിയും കടലില്‍ നിന്നു മടങ്ങിയെത്താനുണ്ടെന്നാണ് ലത്തീന്‍ രൂപത ചൂണ്ടിക്കാട്ടുന്നത്. പരമ്പരാഗത ബോട്ടുകളിലും ചെറു ബോട്ടുകളിലുമായി നിരവധി പേര്‍ കടലില്‍ പോയിട്ടുണ്ടെന്നും ലത്തീന്‍ രൂപത ചൂണ്ടിക്കാട്ടുന്നു. 
15 മല്‍സ്യ തൊഴിലാളികളെ വ്യോമസേന രക്ഷിച്ചത് കോഴിക്കോട് തീരത്തു വച്ചാണ്. ഈ മല്‍സ്യ തൊഴിലാളികളെ ഇനി ഹെലികോപ്റ്റര്‍ മാര്‍ഗം കവരത്തിയിലെത്തിക്കുമെന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബുധനാഴ്ച കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പേരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.