IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

സര്‍ക്കാര്‍ പാക്കേജ് ലത്തീന്‍ സഭ തള്ളി!

സര്‍ക്കാര്‍ പാക്കേജ് ലത്തീന്‍ സഭ തള്ളി!
തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് തള്ളി ലത്തീന്‍ സഭ. പാക്കേജ് മത്സ്യതൊഴിലാളികളെ അപഹസിക്കുന്നതാണെന്നും പാക്കേജ് അംഗീകരിക്കാനാകില്ലെന്നും ലത്തീന്‍ രൂപതാ വികാരി യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു. പാക്കേജ് പുന:പ്പരിശോധിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.
പാക്കേജ് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് യൂജിന്‍ പെരേര മുന്നറിയിപ്പ് നല്‍കി. പാക്കേജ് സര്‍ക്കാര്‍ പുന:പ്പരിശോധിക്കണം. ഇല്ലെങ്കില്‍ സഭ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. ഇത് തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നില്‍ക്കില്ല. 
സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച് വേണം പാക്കേജിന് രൂപം നല്‍കാന്‍. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം തുടക്കം മുതല്‍ തന്നെ പരാജയമായിരുന്നു. പുനരധിവാസത്തിന്റെ കാര്യത്തിലും ഈ നിലപാടാണ് തുടരുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഓഖി ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം പത്തുലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിഗുരുതര പരുക്കേറ്റ് കിടപ്പിലായവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതവും നല്‍കും.

തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് തള്ളി ലത്തീന്‍ സഭ. പാക്കേജ് മത്സ്യതൊഴിലാളികളെ അപഹസിക്കുന്നതാണെന്നും പാക്കേജ് അംഗീകരിക്കാനാകില്ലെന്നും ലത്തീന്‍ രൂപതാ വികാരി യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു. പാക്കേജ് പുന:പ്പരിശോധിക്കണമെന്ന് സഭ ആവശ്യപ്പെട്ടു.
പാക്കേജ് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് യൂജിന്‍ പെരേര മുന്നറിയിപ്പ് നല്‍കി. പാക്കേജ് സര്‍ക്കാര്‍ പുന:പ്പരിശോധിക്കണം. ഇല്ലെങ്കില്‍ സഭ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും. ഇത് തിരുവനന്തപുരത്ത് മാത്രം ഒതുങ്ങി നില്‍ക്കില്ല. സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച് വേണം പാക്കേജിന് രൂപം നല്‍കാന്‍. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം തുടക്കം മുതല്‍ തന്നെ പരാജയമായിരുന്നു. പുനരധിവാസത്തിന്റെ കാര്യത്തിലും ഈ നിലപാടാണ് തുടരുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഓഖി ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം പത്തുലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിഗുരുതര പരുക്കേറ്റ് കിടപ്പിലായവര്‍ക്ക് അഞ്ച് ലക്ഷം രൂപവീതവും നല്‍കും.


Share/Save
 
© Copyright 2010 ibclive.in. All rights reserved.