IBC- Complete Business News in Malayalam
Breaking news  
24 February 2018 Saturday
 
 
 

കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ എഫ്.ഐ.ആര്‍!

കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ എഫ്.ഐ.ആര്‍!
മൈസൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ വിജയ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബല്‍ഗാവിലെ കിട്ടൂരില്‍ വച്ച് കേന്ദ്രമന്ത്രി മോശമായ ഭാഷയില്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ വിജയ കുമാര്‍ മൈസൂര്‍ ജെ.എഫ്.എം.സി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു, തുടര്‍ന്ന് കോടതി ദേവരാജ പൊലീസിനോട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
കേസിനാസ്പദമായ സംഭവം ബല്‍ഗാവിലെ കിട്ടൂരില്‍ നടന്നത് കൊണ്ട് കേസ് അങ്ങോട്ടേക്ക് അയച്ചിട്ടുണ്ടെന്ന് മൈസൂര്‍ പൊലീസ് കമ്മിഷണര്‍ എ.എസ് സുബ്രമണ്യേശ്വര്‍ റാവു പറഞ്ഞു.

മൈസൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ വിജയ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബല്‍ഗാവിലെ കിട്ടൂരില്‍ വച്ച് കേന്ദ്രമന്ത്രി മോശമായ ഭാഷയില്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ബി.ജെ വിജയ കുമാര്‍ മൈസൂര്‍ ജെ.എഫ്.എം.സി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു, തുടര്‍ന്ന് കോടതി ദേവരാജ പൊലീസിനോട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.കേസിനാസ്പദമായ സംഭവം ബല്‍ഗാവിലെ കിട്ടൂരില്‍ നടന്നത് കൊണ്ട് കേസ് അങ്ങോട്ടേക്ക് അയച്ചിട്ടുണ്ടെന്ന് മൈസൂര്‍ പൊലീസ് കമ്മിഷണര്‍ എ.എസ് സുബ്രമണ്യേശ്വര്‍ റാവു പറഞ്ഞു.



Share/Save
 
© Copyright 2010 ibclive.in. All rights reserved.