IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
ദിലീപ് കേസിലെ യഥാര്‍ത്ഥ രഹസ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് പോലീസ്!

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചത്, ദിലീപ് പോലീസിന് എതിരെയുള്ള ഗുരുതര ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. പോലീസ് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപ് അങ്കമാലി കോടതിയില്‍ പരാതിപ്പെട്ടത്. എന്നാല്‍ കുറ്റപത്രം ചോര്‍ന്നുവെന്നത് പോലീസ് നിഷേധിക്കുന്നു. ഫോട്ടോസ്റ്റാറ്റ് പകര്‍ത്താന്‍ നല്‍കിയപ്പോഴാവാം കുറ്റപത്രം ചോര്‍ന്നതെന്ന വാദം പോലീസിനെ പരിഹാസ്യരാക്കിയിരുന്നു. അതിനിടെ പോലീസ് പുതിയ വാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിച്ചത് യഥാര്‍ത്ഥ കുറ്റപത്രമല്ല എന്നാണ് പോലീസിന്റെ പുതിയ വാദം. ചോര്‍ന്നത് കുറ്റപത്രത്തിന്റെ കരട് രൂപം മാത്രമാണത്രേ. യഥാര്‍ത്ഥ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി കരട് കുറ്റപത്രം ഡിജിപി ഓഫീസിലേക്കും മറ്റും അയച്ചിരുന്നതായി പോലീസ് പറയുന്നു. ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമിക പരിശോധനയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ് ഈ കരട് കുറ്റപത്രം. ഇതാണ് ചോര്‍ന്നതെന്ന് പോലീസ് പറയുന്നു. കരട് കുറ്റപത്രം ചോര്‍ന്നത് അന്വേഷണ സംഘത്തില്‍ നിന്നല്ല. മറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണെന്നാണ് സംശയിക്കപ്പെടുന്നത്
ചോര്‍ന്നത് കരട് കുറ്റപത്രമാണ് എന്നതിന് തെളിവുകളും പോലീസ് നിരത്തുന്നുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ കുറ്റപത്രത്തില്‍ ഖണ്ഡിക തിരിച്ചിട്ടില്ല. എന്നാല്‍ കരട് കുറ്റപത്രത്തില്‍ ഖണ്ഡിക തിരിച്ച് നമ്ബര്‍ ഇട്ടിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റപത്രം സമഗ്രമാണെന്നും പോലീസ് പറയുന്നു. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിട്ടുണ്ട്. ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കഴിഞ്ഞ ദിവസം കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. നവംബര്‍ 22 നാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്.
കുറ്റപത്രം വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് അയയ്ക്കും. കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടക്കണം എന്നത് നിശ്ചയിക്കുന്നത് സെഷന്‍സ് കോടതി ആയിരിക്കും. കുറ്റപത്രം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ദിലീപിന് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഡിസംബര്‍ 19-ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.
പോലീസും പൊതുസമൂഹവും ഭയക്കുന്ന അട്ടിമറികളൊന്നും നടന്നില്ല എങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവ കണ്ടെത്തുന്നത് വരെ അന്വേഷണം തുടരുമെന്നാണ് അറിയുന്നത്. പള്‍സര്‍ സുനി കൊച്ചിയിലെ ഒരു സ്ത്രീയെ ഇവ ഏല്‍പ്പിച്ചുവെന്നും ദുബായിലേക്ക് കടത്തിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.