IBC- Complete Business News in Malayalam
Breaking news  
22 April 2018 Sunday
 
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് : ഉച്ചവരെ 37 ശതമാനം പോളിംഗ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ 37 ശതമാനം പോളിംഗ് നടന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പു കമ്മീഷനില്‍ നിന്നു ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോളിംഗ് ശതമാനം കണക്കാക്കിയിരിക്കുന്നത്. വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. 
അതേസമയം നിരവധി ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായതു വോട്ടിംഗിനെ ബാധിച്ചു. സൂററ്റില്‍ 70ലേറെ വോട്ടിംഗ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായത്. മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ച ബൂത്തുകളില്‍ അരമണിക്കൂറിലേറെയാണ് വോട്ടെടുപ്പ് തടസപ്പെട്ടത്. സൗരാഷ്ട്രയിലെയും തെക്കന്‍ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.