IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

ഐഎന്‍എസ് കല്‍വരി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു

മുംബൈ: ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. സ്‌കോര്‍പീയന്‍ ക്ലാസിലെ ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് കല്‍വരി. ഫ്രാന്‍സിന്റെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ആറ് സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണിത്. 
മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡിലായിരുന്നു ഐഎന്‍എസ് കല്‍വരിയുടെ നിര്‍മാണം. കഴിഞ്ഞ 120 ദിവസമായി മുങ്ങികപ്പലിന്റെ പരീക്ഷണം നടന്നുവരികയായിരുന്നു. 
ഐഎന്‍എസ് കല്‍വരിയുടെ നിര്‍മാണത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഇന്ത്യക്കു സഹായം നല്‍കിയ ഫ്രാന്‍സിനുംപ്രധാനമന്ത്രി ചടങ്ങില്‍ നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ തെളിവാണിതെന്നും മോദി പറഞ്ഞു.


മുംബൈ: ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. സ്‌കോര്‍പീയന്‍ ക്ലാസിലെ ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പലാണ് ഐഎന്‍എസ് കല്‍വരി. ഫ്രാന്‍സിന്റെ സഹായത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ആറ് സ്‌കോര്‍പീന്‍ ക്ലാസ് മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണിത്.

 
മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡിലായിരുന്നു ഐഎന്‍എസ് കല്‍വരിയുടെ നിര്‍മാണം. കഴിഞ്ഞ 120 ദിവസമായി മുങ്ങികപ്പലിന്റെ പരീക്ഷണം നടന്നുവരികയായിരുന്നു. ഐഎന്‍എസ് കല്‍വരിയുടെ നിര്‍മാണത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഇന്ത്യക്കു സഹായം നല്‍കിയ ഫ്രാന്‍സിനുംപ്രധാനമന്ത്രി ചടങ്ങില്‍ നന്ദി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ തെളിവാണിതെന്നും മോദി പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.