IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
യെമനില്‍ സൗദി വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു

സനാ: യെമനില്‍ സൗദി അബ്യേന്‍ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മാവ്‌സ ജില്ലയിലെ വ്യാപാരകേന്ദ്രത്തിലായിരുന്നു ആക്രമണമെന്ന് യെമനിലെ അല്‍ മസീറാ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടുപിന്നാലെ സാദാ പ്രവിശ്യയിലും അല്‍ ഹുദായാ പ്രവിശ്യയിലും ആക്രമണമുണ്ടായി. 
കൊല്ലപ്പട്ടവരില്‍ ഏറെപ്പേരും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ഹുദായാ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി പ്രസ് ടിവി റിപ്പോര്‍ട്ടില്‍ പറയുന്നു 2015 മാര്‍ച്ചിലാണ് യെമനില്‍ സൗദി സഖ്യസേന വ്യോമാക്രമണം ആരംഭിക്കുന്നത്. 12,000ല്‍ അധികം പേര്‍ ഇതേവരെ യെമനിലെ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.