IBC- Complete Business News in Malayalam
Breaking news  
24 April 2018 Tuesday
 
ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ന്യൂഡല്‍ഹി: 19 ഇരിപ്പിടങ്ങളുള്ള ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) നിര്‍മ്മിത ഡോര്‍ണിയര്‍ 228വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) എച്ച്.എ.എല്ലിന് അനുമതി നല്‍കി. 
19 ഇരിപ്പിടങ്ങളുള്ള ഡോര്‍ണിയര്‍ 228 നിലവില്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ഡി.ജി.സി.എയുടെ അനുമതി ലഭിച്ചതോടു കൂടി എച്ച്.എ.എല്ലിന് ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പനയും ഇനിമുതല്‍ സാധ്യമാകും. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നായ 'ഉഡാന്‍ പദ്ധതി' പ്രകാരമായിരിക്കും ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പന നടക്കുക. അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പന സാധ്യത തങ്ങളുടെ പരിഗണനയിലുണ്ടെന്ന് എച്ച്.എ.എല്‍ വൃത്തങ്ങള്‍ അറിയിച്ചു. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.