IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
 
 

ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ ഓഫറുകള്‍ പരിഷ്‌കരിച്ചു!

 

ജിയോയെ വെല്ലാന്‍ എയര്‍ടെല്‍ ഓഫറുകള്‍ പരിഷ്‌കരിച്ചു
മൊബൈല്‍ വിപണിയില്‍ ജിയോ കുതിപ്പ് തുടരുകയാണ്. താരിഫ് യുദ്ധത്തില്‍ ജിയോയ്ക്ക് നേര്‍ക്കുനേര്‍ നിന്നു തന്നെയാണ് എയര്‍ടെല്‍ പോരാടുന്നത്. ഓരോ ദിവസവും താരിഫ് അപ്‌ഡേഷനും, പുതിയ പ്ലാനുകളും രംഗത്തിറക്കുന്ന അവസ്ഥയാണുള്ളത്. ജിയോ ഒരു ദിവസം ഉപയോഗിക്കുന്ന ഡാറ്റാ പരിധി 1.5 ജിബിയായി ഉയര്‍ത്തിയതും, 149 രൂപയുടെ റീചാര്‍ജ്ജ് ഇറക്കിയതും എയര്‍ടെല്ലിന് വെല്ലുവിളി ആയിരുന്നു.
ഇതിന് പകരമായി എയര്‍ടെല്‍ തങ്ങളുടെ 448, 509 പ്ലാനുകളുടെ കാലാവധി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. നിലവില്‍ എയര്‍ടെല്ലിന്റെ 448 രൂപയുടെ പ്ലാനില്‍ 70 ദിവസം വാലിഡിറ്റിയാണ് നല്‍കിയിരുന്നത്. 70 ജിബി ഡാറ്റയും ലഭ്യമായിരുന്നു. ഇത് 82 ദിവസമായി ഉയര്‍ത്തിയതോടെ 82ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളും, ദിവസേന 1 ജിബി ഡാറ്റയും ഉപയോഗിക്കാം.
509 രൂപയുടെ പ്ലാനാണ് മറ്റൊരു പരിഷ്‌കാരത്തിന് വിധേയമായത്.
ഇതിന്റെ വാലിഡിറ്റി 84 ദിവസത്തില്‍ നിന്നും 91 ദിവസമായി ഉയര്‍ത്തി. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസം 1 ജിബി ഡാറ്റ, സൗജന്യ റോമിംഗ്, ദിവസേന 100 എസ്എംഎസ് എന്നിവ ലഭിച്ചിരുന്നതില്‍ ഡാറ്റ 91 ജിബിയായി ഉയരും. പ്ലാനുകളില്‍ 50 രൂപ കുറച്ചാണ് ജിയോ ഹാപ്പി ന്യൂഇയര്‍ 2018 പ്ലാനുകള്‍ പ്രഖ്യാപിച്ചത്.

മൊബൈല്‍ വിപണിയില്‍ ജിയോ കുതിപ്പ് തുടരുകയാണ്. താരിഫ് യുദ്ധത്തില്‍ ജിയോയ്ക്ക് നേര്‍ക്കുനേര്‍ നിന്നു തന്നെയാണ് എയര്‍ടെല്‍ പോരാടുന്നത്. ഓരോ ദിവസവും താരിഫ് അപ്‌ഡേഷനും, പുതിയ പ്ലാനുകളും രംഗത്തിറക്കുന്ന അവസ്ഥയാണുള്ളത്. ജിയോ ഒരു ദിവസം ഉപയോഗിക്കുന്ന ഡാറ്റാ പരിധി 1.5 ജിബിയായി ഉയര്‍ത്തിയതും, 149 രൂപയുടെ റീചാര്‍ജ്ജ് ഇറക്കിയതും എയര്‍ടെല്ലിന് വെല്ലുവിളി ആയിരുന്നു.
ഇതിന് പകരമായി എയര്‍ടെല്‍ തങ്ങളുടെ 448, 509 പ്ലാനുകളുടെ കാലാവധി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. നിലവില്‍ എയര്‍ടെല്ലിന്റെ 448 രൂപയുടെ പ്ലാനില്‍ 70 ദിവസം വാലിഡിറ്റിയാണ് നല്‍കിയിരുന്നത്. 70 ജിബി ഡാറ്റയും ലഭ്യമായിരുന്നു. ഇത് 82 ദിവസമായി ഉയര്‍ത്തിയതോടെ 82ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളും, ദിവസേന 1 ജിബി ഡാറ്റയും ഉപയോഗിക്കാം.509 രൂപയുടെ പ്ലാനാണ് മറ്റൊരു പരിഷ്‌കാരത്തിന് വിധേയമായത്.
ഇതിന്റെ വാലിഡിറ്റി 84 ദിവസത്തില്‍ നിന്നും 91 ദിവസമായി ഉയര്‍ത്തി. അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, ദിവസം 1 ജിബി ഡാറ്റ, സൗജന്യ റോമിംഗ്, ദിവസേന 100 എസ്എംഎസ് എന്നിവ ലഭിച്ചിരുന്നതില്‍ ഡാറ്റ 91 ജിബിയായി ഉയരും. പ്ലാനുകളില്‍ 50 രൂപ കുറച്ചാണ് ജിയോ ഹാപ്പി ന്യൂഇയര്‍ 2018 പ്ലാനുകള്‍ പ്രഖ്യാപിച്ചത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.