IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
മാള്‍ബറോ സിഗരറ്റ് നിര്‍മ്മാണം നിര്‍ത്തുന്നു!

ലണ്ടന്‍: സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് പുതുവര്‍ഷത്തില്‍ ബ്രിട്ടനിലെ ദിനപത്രങ്ങളില്‍ പരസ്യം നല്‍കി മാള്‍ബറോ കമ്പനി. സിഗരറ്റ് നിര്‍മ്മാണത്തില്‍ പ്രശസ്തമായ കമ്പനിയാണ് മാള്‍ബറോ. എന്നാല്‍ മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് പുകയില കമ്പനി ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പുകവലി രഹിത ഭാവിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ പ്രഖ്യാപനം എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇ-സിഗരറ്റ് മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനിയുടെ പുതിയ മാറ്റം. പുകയില്ലാത്ത ഉല്‍പന്നങ്ങളിലേക്ക് മാറുന്നുവെന്നാണ് കമ്പനിയുടെ വാദം. ഭാവിയില്‍ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപഭോക്താക്കളെ ഇ-സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്നും കമ്പനിയ്ക്ക് പ്രതീക്ഷയുണ്ട്. ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണലിന്റെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റാണ് മാള്‍ബറോ.
വിദേശ മലയാളി സുഹൃത്തുക്കള്‍ക്ക് നല്‍കിയ സമ്മാനങ്ങളില്‍ സ്ഥിരമായി ഇടംപിടിച്ച ബ്രാന്‍ഡായിരുന്നു മാള്‍ബറോ എന്ന വിദേശി. 180 രാജ്യങ്ങളിലായാണ് സിഗരറ്റിന്റെ വില്‍പ്പന നടത്തുന്നത്. 
'സ്‌മോക് ഫ്രീ ഫ്യൂച്ചര്‍' എന്ന പേരില്‍ വെബ്‌സൈറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റു ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയുമാണ് വെബ്‌സൈറ്റില്‍.

ലണ്ടന്‍: സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് പുതുവര്‍ഷത്തില്‍ ബ്രിട്ടനിലെ ദിനപത്രങ്ങളില്‍ പരസ്യം നല്‍കി മാള്‍ബറോ കമ്പനി. സിഗരറ്റ് നിര്‍മ്മാണത്തില്‍ പ്രശസ്തമായ കമ്പനിയാണ് മാള്‍ബറോ. എന്നാല്‍ മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്തുകയാണെന്ന് പുകയില കമ്പനി ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പുകവലി രഹിത ഭാവിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ പ്രഖ്യാപനം എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇ-സിഗരറ്റ് മേഖലകളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കമ്പനിയുടെ പുതിയ മാറ്റം. പുകയില്ലാത്ത ഉല്‍പന്നങ്ങളിലേക്ക് മാറുന്നുവെന്നാണ് കമ്പനിയുടെ വാദം. ഭാവിയില്‍ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപഭോക്താക്കളെ ഇ-സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്നും കമ്പനിയ്ക്ക് പ്രതീക്ഷയുണ്ട്. ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണലിന്റെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റാണ് മാള്‍ബറോ.
വിദേശ മലയാളി സുഹൃത്തുക്കള്‍ക്ക് നല്‍കിയ സമ്മാനങ്ങളില്‍ സ്ഥിരമായി ഇടംപിടിച്ച ബ്രാന്‍ഡായിരുന്നു മാള്‍ബറോ എന്ന വിദേശി. 180 രാജ്യങ്ങളിലായാണ് സിഗരറ്റിന്റെ വില്‍പ്പന നടത്തുന്നത്. 'സ്‌മോക് ഫ്രീ ഫ്യൂച്ചര്‍' എന്ന പേരില്‍ വെബ്‌സൈറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റു ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയുമാണ് വെബ്‌സൈറ്റില്‍.

Share/Save
 
© Copyright 2010 ibclive.in. All rights reserved.