IBC- Complete Business News in Malayalam
Breaking news  
15 July 2018 Sunday
 
ഓള്‍ഡ് മങ്കിന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ അന്തരിച്ചു

ദില്ലി: മദ്യപാനികളുടെ ഇഷ്ടബ്രാന്‍ഡുകളില്‍ ഒന്നായ ' ഓള്‍ഡ് മങ്കി'ന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ അന്തരിച്ചു. 88 വയസായിരുന്നു. ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം.  1954 ഡിസംബര്‍ 19-ന് ആണ് കപില്‍ മോഹന്‍ ഓള്‍ഡ് മങ്ക് നിര്‍മിക്കുന്നത്. കുറഞ്ഞ വിലയില്‍ ലഭ്യമായ മദ്യമായതിനാല്‍ ഉടനെതന്നെ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ 400 കോടി വിറ്റു വരവുള്ള കമ്പനിയാണ് ഓള്‍ഡ് മങ്ക്.
1976-ല്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ജനറല്‍ ഡയറിന്റെ പിതാവ് എഡ്വേര്‍ഡ് ഡയര്‍ സ്ഥാപിച്ച മദ്യക്കമ്പനി കപില്‍ മോഹന്‍ എറ്റെടുത്തിരുന്നു.കരസേനയില്‍ ബിഗേഡിയര്‍ ആയിരുന്ന കപില്‍ മോഹനെ 2010-ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.