IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
 
 

2018 -ല്‍ ഇന്ത്യക്ക് 7.3 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്കായിരിക്കുമെന്ന് ലോകബാങ്ക്!

 

2018 -ല്‍ ഇന്ത്യക്ക് 7.3 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്കായിരിക്കുമെന്ന് ലോകബാങ്ക്!
വാഷിങ്ടണ്‍: സര്‍ക്കാര്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക മേഖലയില്‍ ഇന്ത്യക്ക് ബൃഹത്തായ വളര്‍ച്ചാ ശേഷിയുണ്ടെന്ന് ലോകബാങ്ക്.
2018 -ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായി കണക്കാക്കുകയും 2019, 2020 വര്‍ഷങ്ങളില്‍ 7.5 ശതമാനമായും ലോകബാങ്ക് കണക്കാക്കിയിട്ടുണ്ട്.
ചരക്ക് സേവന നികുതി, നോട്ട് നിരോധനം എന്നിവ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെങ്കിലും 2017- ല്‍ 6.7 ശതമാനം വളര്‍ച്ച നേടാനായെന്നും ലോകബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ ഗ്ലോബല്‍ എക്കണോമിക്‌സ് പ്രോപ്പൊസലില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്ത പത്തുകൊല്ലത്തിനിടെ മറ്റ് വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ അപേക്ഷിച്ച് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഇന്ത്യക്ക് നേടാനാകുമെന്ന് ലോകബാങ്കിന്റെ ഡെവലപ്‌മെന്റ് പ്രോസ്പക്ടസ് ഗ്രൂപ്പ് ഡയറക്ടര്‍ ഐഹാന്‍ കോസെ പി ടി ഐക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

വാഷിങ്ടണ്‍: സര്‍ക്കാര്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ മറ്റ് വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക മേഖലയില്‍ ഇന്ത്യക്ക് ബൃഹത്തായ വളര്‍ച്ചാ ശേഷിയുണ്ടെന്ന് ലോകബാങ്ക്.2018 -ല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായി കണക്കാക്കുകയും 2019, 2020 വര്‍ഷങ്ങളില്‍ 7.5 ശതമാനമായും ലോകബാങ്ക് കണക്കാക്കിയിട്ടുണ്ട്.
ചരക്ക് സേവന നികുതി, നോട്ട് നിരോധനം എന്നിവ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ടെങ്കിലും 2017- ല്‍ 6.7 ശതമാനം വളര്‍ച്ച നേടാനായെന്നും ലോകബാങ്ക് ചൊവ്വാഴ്ച പുറത്തിറക്കിയ ഗ്ലോബല്‍ എക്കണോമിക്‌സ് പ്രോപ്പൊസലില്‍ വ്യക്തമാക്കുന്നുണ്ട്. അടുത്ത പത്തുകൊല്ലത്തിനിടെ മറ്റ് വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ അപേക്ഷിച്ച് ഉയര്‍ന്ന വളര്‍ച്ചാനിരക്ക് ഇന്ത്യക്ക് നേടാനാകുമെന്ന് ലോകബാങ്കിന്റെ ഡെവലപ്‌മെന്റ് പ്രോസ്പക്ടസ് ഗ്രൂപ്പ് ഡയറക്ടര്‍ ഐഹാന്‍ കോസെ പി ടി ഐക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.


Share/Save
 
© Copyright 2010 ibclive.in. All rights reserved.