IBC- Complete Business News in Malayalam
Breaking news  
22 April 2018 Sunday
 
 
 

നാണയ നിര്‍മ്മാണം നിര്‍ത്താന്‍ ഉത്തരവിട്ട് സര്‍ക്കാര്‍!

 

നാണയ നിര്‍മ്മാണം നിര്‍ത്താന്‍ ഉത്തരവിട്ട് സര്‍ക്കാര്‍!
ന്യൂഡല്‍ഹി: സംഭരണ ശേഷി കവിഞ്ഞതിനാല്‍ നാണയ നിര്‍മ്മാണം നിര്‍ത്താന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. നാണയം മിന്റ് ചെയ്യുന്ന നോയിഡ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലെ യൂണിറ്റുകളുടെ ജനറല്‍ മാനേജര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ 2500 മില്യണ്‍ നാണയങ്ങളാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍, നിര്‍മ്മാണം നിര്‍ത്തിയത് ക്ഷാമത്തിന് ഇടവരുത്തുകയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സംഭരണശാലകള്‍ നിറഞ്ഞതുകൊണ്ടു മാത്രമാണ് നിര്‍മ്മാണം നിര്‍ത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ന്യൂഡല്‍ഹി: സംഭരണ ശേഷി കവിഞ്ഞതിനാല്‍ നാണയ നിര്‍മ്മാണം നിര്‍ത്താന്‍ ഉത്തരവിട്ട് സര്‍ക്കാര്‍. നാണയം മിന്റ് ചെയ്യുന്ന നോയിഡ, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ സ്ഥലങ്ങളിലെ യൂണിറ്റുകളുടെ ജനറല്‍ മാനേജര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരിക്കുന്നത്.സര്‍ക്കാരിന്റെ സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ 2500 മില്യണ്‍ നാണയങ്ങളാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍, നിര്‍മ്മാണം നിര്‍ത്തിയത് ക്ഷാമത്തിന് ഇടവരുത്തുകയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സംഭരണശാലകള്‍ നിറഞ്ഞതുകൊണ്ടു മാത്രമാണ് നിര്‍മ്മാണം നിര്‍ത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.






Share/Save
 
© Copyright 2010 ibclive.in. All rights reserved.