IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
എന്‍ജിനിയറിംഗ് പഠനം ഇടയ്ക്കു നിര്‍ത്തുന്ന വിദ്യാര്‍ഥികള്‍ ഇനി നഷ്ടപരിഹാരത്തുക നല്‍കണ്ട

തിരുവനന്തപുരം: എന്‍ജിനിയറിംഗ് പഠനം ഇടയ്ക്കു നിര്‍ത്തുന്ന വിദ്യാര്‍ഥികള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക റദ്ദാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യഘട്ടമായി സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത കോളജുകളിലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.
നിലവില്‍ സ്വകാര്യ-സ്വാശ്രയ കോളജുകളുമായി സര്‍ക്കാരിന് കരാര്‍ ഉള്ളതിനാല്‍ അവരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തശേഷമാകും ആ കോളജുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം. എന്‍ജിനിയറിംഗ് പഠനം ഇടയ്ക്ക് നിര്‍ത്തിപ്പോകുകയോ കോഴ്‌സ് അവസാനിപ്പിച്ച് മറ്റു കോഴ്‌സുകള്‍ ചേരുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ നല്‍കേണ്ട നഷ്ടപരിഹാരതുക സംബന്ധിച്ച പരാതികളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണു എഐസിടിഇ മാനദണ്ഡങ്ങള്‍ പാലിച്ച് പിഴ വ്യവസ്ഥ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം, സര്‍ക്കാരിന്റെ പുതിയ തീരുമാനം സ്വകാര്യ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാനാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.