IBC- Complete Business News in Malayalam
Breaking news  
21 July 2018 Saturday
 
കണ്ണൂരില്‍ പെണ്‍വാണിഭം : 2 സീരിയല്‍ നടികള്‍ അടക്കം ഒന്‍പത് പേര്‍ പൊലീസ് പിടിയില്‍

കണ്ണൂര്‍: നഗരത്തില്‍ പെണ്‍വാണിഭം നടത്തിവന്ന 2 സീരിയല്‍ നടികള്‍ അടക്കം ഒന്‍പത് പേര്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നവരാണ് അറസ്റ്റിലായത്. കാഞ്ഞിരത്തറ, ആലക്കോട് സ്വദേശിനികളാണ് പിടിയിലായ രണ്ട് സീരിയല്‍ നടിമാരും. തളാപ്പില്‍ ഡിസിസി ഓഫീസിന് സമീപത്തെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിറക്കല്‍ സ്വദേശി എന്‍ പി ബിജില്‍ (33), തളാപ്പ് സ്വദേശി എ പി സമിത് (30), പുഴാതി സ്വദേശി പി സജീഷ് (25), തുളിച്ചേരി കെ കെ ദര്‍ഷിത് (25), സുല്‍ത്താന്‍ ബത്തേരിയിലെ എസ്.വി പ്രദീപന്‍ (24), തൃശൂര്‍ ഒല്ലൂക്കരയിലെ എ വി വിജില്‍ (25), വയനാട് അമ്ബലപ്പാറയിലെ സജിത്ചന്ദ്രന്‍ (24) എന്നിവരാണ് അറസ്റ്റിലായ യുവാക്കള്‍.
കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. ഇവരില്‍ നിന്ന് 12 മൊബൈല്‍ ഫോണുകളും ഗര്‍ഭനിരോധന ഉറകളുടെ നിരവധി പായ്ക്കറ്റുകളും എടിഎം കാര്‍ഡുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഈ സീരിയല്‍ നടിമാര്‍ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ ഫ്‌ളാറ്റിലെത്തിയത് എന്നറിയുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഈ ഫ്‌ളാറ്റ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.