IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിണാമം ത്വരിതപ്പെടുത്താന്‍ യു എസ് ടി ഗ്ലോബല്‍- ഓപ്‌സ്ഹബ് സഹകരണം

തിരുവനന്തപുരം: സംരംഭങ്ങള്‍ക്ക്  വേഗതയേറിയതും, പങ്കാളിത്തപരവും മികവുറ്റതുമായ ഡിജിറ്റല്‍ പരിവര്‍ത്തനം  സാധ്യമാക്കുന്നതിനായി  ഡിജിറ്റല്‍ സാങ്കേതിക സേവന രംഗത്തെ ആഗോള പ്രമുഖരായ യു എസ് ടി ഗ്ലോബലും, ആപ്ലിക്കേഷന്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ്  സേവനങ്ങള്‍  പ്രദാനം ചെയ്യുന്ന പ്രമുഖ  ഇന്റഗ്രേഷന്‍-മൈഗ്രേഷന്‍ സേവനദാതാക്കളായ  ഓപ്‌സ്ഹബും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. 
ആപ്ലിക്കേഷന്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ്,  ഡെവലപ്‌മെന്റ് ആന്‍ഡ് ഓപ്പറേഷന്‍സ് എന്നീ സംവിധാനങ്ങള്‍ ഉപഭോക്തൃ സൗഹൃദ സാഹചര്യങ്ങളുമായി ഏകീകരിപ്പിക്കുന്നത് വഴി ഉത്പാദനക്ഷമയുള്ളതും സഹകരണപരവുമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ സംരംഭങ്ങളെ സഹായിക്കുന്ന സംവിധാനമാണ് ഓപ്‌സ്ഹബിന്റെ ഇന്റഗ്രേഷന്‍ മാനേജര്‍. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതു വഴി ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസ്സ് ടീമുകളുടെ ആശയങ്ങള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കാന്‍ വികസന/എഞ്ചിനീയറിംഗ് ടീമുകള്‍ക്ക് സാധിക്കും.  
ഓപ്‌സ്ഹബ് ഇന്റഗ്രേഷന്‍ മാനേജര്‍ ഒരുക്കുന്ന ഇടക്കാല സമയപരിധി കൈമാറ്റം വഴി എല്ലാ ആശയ വിനമയ തടസ്സങ്ങളെയും വിതരണം  വൈകിപ്പിച്ചേക്കാവുന്ന പ്രശ്‌നങ്ങളെയും നീക്കം ചെയ്യുകയും അതുവഴി കുറഞ്ഞ സമയത്തിനുള്ളില്‍ വിദഗ്ദ്ധമായ വാണിജ്യ തീരുമാനങ്ങളെടുക്കാന്‍ സംരംഭകരെ സഹായിക്കാനും സാധ്യമാകും.
ആപ്ലിക്കേഷന്‍ ലൈഫ് സൈക്കിള്‍ മാനേജ്‌മെന്‍ന്റിന്റെ ഏകീകരണത്തിനായുള്ള ഇന്റഗ്രേഷന്‍- മൈഗ്രേഷന്‍ സേവനദാതാവാണ് ഓപ്‌സ്ഹബ് ഇന്റഗ്രേഷന്‍ മാനേജര്‍.  50ല്‍പ്പരം എ എല്‍ എം, ഡെവോപ്‌സ്,  ഐ ടി സര്‍വീസ്  മാനേജ്മന്റ് , കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മന്റ് എന്നിവയുടെ സംയോജനങ്ങളെ  ഇത് പിന്തുണയ്ക്കുന്നു. ഈ സംവിധാനങ്ങള്‍ സംയോജിപ്പിക്കുന്നത് ഡെലിവറി സംവിധാനത്തിന്റെ  മൊത്തത്തിലുള്ള പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും അത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന  ടീമുകള്‍ തമ്മിലുള്ള പരസ്പര സഹകരണം, സുതാര്യതാ വര്‍ദ്ധനവ്, ജോലികളിലെ പൂര്‍ണ്ണത എന്നിവയ്ക്ക് വഴിയൊരുക്കുന്നു. ഓപ്‌സ്ഹബ് ഇന്റഗ്രേഷന്‍ മാനേജര്‍ ഓണ്‍-സൈറ്റായോ ഉപയോക്താവിന്റെ ക്ളൗഡ്  (ആമസോണ്‍ വെബ് സര്‍വീസ് ഇ സി 2, മൈക്രോസോഫ്ട് അസൂര്‍) വഴിയോ ഹോസ്റ്റ് ചെയ്യാവുന്നതാണ്.  
ഓപ്‌സ്ഹബ് ഇന്റഗ്രേഷന്‍ മാനേജറെ തങ്ങളുടെ  സൊല്യൂഷന്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൂട്ടായ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ പരിണാമം  ത്വരിതപ്പെടുത്തുന്നതിനുള്ള  മാര്‍ഗ്ഗങ്ങള്‍ നല്‍കുകയെന്ന  തങ്ങളുടെ പ്രതിജ്ഞാബദ്ധത കൈവരിക്കാന്‍ സാധിക്കുമെന്ന് യു എസ് ടി ഗ്ലോബല്‍ ഡിജിറ്റല്‍ സൊല്യൂഷന്‍സ് & കണ്‍സള്‍ട്ടിങ് ഡയറക്ടര്‍ ജോസ് ലൂയിസ് റിവേറോ അഭിപ്രായപ്പെട്ടു. 
ഒരു സമ്പൂര്‍ണ ഡെവോപ്‌സ്  ഓപ്പറേഷന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് സംവിധാനം  നിര്‍മ്മിക്കാനും റിയല്‍ ടൈം അടിസ്ഥാനത്തില്‍  വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ച്  റിക്വയര്‍മെന്റസ്  മാനേജ്‌മെന്റ്, വേര്‍ഷന്‍ കണ്‍ട്രോള്‍, സി ആര്‍ എം എന്നിവ സുഗമമാക്കുവാനും ഓപ്‌സ്ഹബ് ഇന്റഗ്രേഷന്‍ മാനേജര്‍ സഹായിക്കുമെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വികസനോന്മുഖമായ ഏതൊരു സംഘടനയും എല്ലായ്‌പ്പോഴും  കഴിയുന്നത്ര വേഗത്തില്‍, ന്യായമായ വിലയില്‍ മികച്ച ഉത്പന്നങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് ശ്രമിക്കുകയെന്നും ഓപ്‌സ്ഹബ് ഇന്റഗ്രേഷന്‍ മാനേജറിലൂടെ യു എസ് ടി ഗ്ലോബല്‍ ഉപഭോക്താക്കള്‍ക്ക്  മികച്ച ഉല്‍പ്പാദക സംവിധാനങ്ങളോടെ മികച്ച ഗുണമേന്മയുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അത് ഗുണനിലവാരം ഉറപ്പാക്കുന്നതിനും വിതരണ സമയപരിധി ഉയര്‍ത്തുന്നതിനും സഹായകരമാകുമെന്നും ബാള്‍ഡോ റിന്‍കോണ്‍, വി പി ബിസിനസ് ഡെവലപ്പ്‌മെന്റ്, യൂറോപ്പ് , ഓപ്‌സ്ഹബ് വിശദീകരിച്ചു.
വിജയകരമായ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്ക് ഒരു ഉള്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നത് സ്‌കെയിലബിള്‍ ഇന്റഗ്രേഷന്‍ സൊല്യൂഷനാണെന്ന് വിഭൂതി ഭൂഷണ്‍, വി പി മാര്‍ക്കറ്റിംഗ്,  ഓപ്‌സ്ഹബ് അഭിപ്രായപ്പെട്ടു. എല്ലാ സംരംഭങ്ങളേയും അവരുടെ   ക്രോസ്സ് ഫംഗ്ഷണല്‍ സമ്പന്നത പ്രയോജനപ്പെടുത്തുന്നതിനും പ്രാപ്തമായ ഡിജിറ്റല്‍ ലോകത്തേക്കുള്ള പുരോഗമനം വേഗത്തിലാക്കുവാനും സഹായകരമാകുന്ന ഒരു നിലയിലേക്ക് ഈ പങ്കാളിത്തം തങ്ങളെ കൊണ്ടെത്തിച്ചതിലുമുള്ള ആഹ്ളാദവും അദ്ദേഹം രേഖപ്പെടുത്തി. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.