IBC- Complete Business News in Malayalam
Breaking news  
15 July 2018 Sunday
 
15 തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍നേട്ടം!

തിരുവനന്തപുരം: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അനു സ്മിതയെ 88 വോട്ടിനാണ് തോല്‍പ്പിച്ചത്. യുഡിഎഫ് കഴിഞ്ഞ തവണ ജയിച്ച ഈ വാര്‍ഡ് പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി. 
പാലക്കാട് ജില്ലയില്‍ വടക്കാഞ്ചേരി പഞ്ചായത്തിലെ മിച്ചാരംകോട് വാര്‍ഡില്‍ സിപിഐഎമ്മിലെ രുഗ്മിണി ഗോപി കോണ്‍ഗ്രസിലെ നിഷാ രവീന്ദ്രനെ 210 വോട്ടിന് തോല്‍പ്പിച്ചു. ബിജെപിയിലെ എം കോമളന് ആകെ 117 വോട്ടെയുള്ളൂ. ആകെ വോട്ട്: 957.എല്‍ഡിഎഫ്: 525, യുഡിഎഫ്: 315, ബിജെപി: 117. കഴിഞ്ഞതവണ 13 വോട്ടിന് എല്‍ഡിഎഫ് ജയിച്ച വാര്‍ഡാണ്. തിരുവനന്തപുരം ജില്ലയില്‍ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫിലെ എ ഷിബാന (സിപിഐഎം) യുഡിഎഫിലെ സോഫിയ ബീവി (യുഡിഎഫ്)യെ പരാജയപ്പെടുത്തി. 141 വോട്ടിനാണ് വിജയം. എല്‍ഡിഎഫ് വാര്‍ഡ് നിലനിര്‍ത്തി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.