IBC- Complete Business News in Malayalam
Breaking news  
22 April 2018 Sunday
 
എം.വി ബാലകൃഷ്ണന്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കാസര്‍ഗോഡ്: സി.പി.എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. മൂന്നു ടേം പൂര്‍ത്തിയാക്കി കെ.പി സതീഷ് ചന്ദ്രന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പാര്‍ട്ടിയെ നയിക്കാന്‍ ബാലകൃഷ്ണനെ പാര്‍ട്ടി നിയോഗിച്ചത്. നേരത്തെയുണ്ടായിരുന്ന 31 അംഗ ജില്ലാ കമ്മിറ്റിയില്‍ നിന്ന് 5 അഞ്ച് പേരെ ഒഴിവാക്കി. ഏഴുപേരെ പുതുതായി ഉള്‍പ്പെടുത്തി 35 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 
എം.വി ബാലകൃഷ്ണന്‍ 1964-ല്‍ സി.പി. എം അംഗമായി. ബ്രാഞ്ച് സെക്രട്ടറി, അവിഭക്ത കയ്യൂര്‍- ചീമേനി ലോക്കല്‍ സെക്രട്ടറി, അവിഭക്ത നീലേശ്വരം ഏരിയാകമ്മിറ്റി അംഗമായി. ജില്ല രൂപീകൃതമായപ്പോള്‍ ജില്ലാകമ്മിറ്റി അംഗമായി. 2002-ല്‍ പ്രധാനാധ്യാപക ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി പാര്‍ടി സംഘടനാ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിച്ചു. 1996 മുതല്‍ ജില്ലാസെക്രട്ടറിയറ്റ് അംഗമായിരുന്നു.
2015-ല്‍ ആലപ്പുഴ സംസ്ഥാന സമ്മേളനം മുതല്‍ സംസ്ഥാനകമ്മിറ്റി അംഗമായി. കെ.എസ്.വൈ.എഫ് വില്ലേജ് സെക്രട്ടറിയായാണ് സംഘടനാ ഭാരവാഹിയാകുന്നത്. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാസെക്രട്ടറി, സംസ്ഥാനകമ്മിറ്റി അംഗം, അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാസെക്രട്ടറിയായ അദ്ദേഹം 2008-ല്‍ സംസ്ഥാനകമ്മിറ്റി രൂപീകരിച്ചപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. സംസ്ഥാനത്താകെ യൂണിയന്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക നേതൃത്വം വഹിച്ചു. 
ഭരണരംഗക്കും പ്രാഗത്ഭ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭാരവാഹിയായി നിരവധി മാതൃകകള്‍ നടപ്പാക്കി. 1988ല്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റായി. 12 വര്‍ഷത്തോളം സ്ഥാനത്ത് തുടര്‍ന്നു. ഒട്ടേറെ ജില്ലാതല- സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി. 2005-ല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായി. മികച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ദേശീയതലത്തില്‍ പ്രഥമ അഖിലേന്ത്യാ പുരസ്‌കാരം ജില്ലാപഞ്ചായത്തിന് ലഭിച്ചു. ഒട്ടേറെ മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി സംസ്ഥാനത്തെ മികച്ച ജില്ലാപഞ്ചായത്ത് പുരസ്‌കാരം നേടി. 
ജില്ലാ ആസൂത്രണ സമിതി കെട്ടിടം സംസ്ഥാനത്ത് ആദ്യമായി കാസര്‍ഗോഡ് നിര്‍മിക്കാന്‍ നടപടിയെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരുടെ സംസ്ഥാന ചേമ്പറിന്റെ ജനറല്‍ സെക്രട്ടറിയായി. 2016 സെപ്തംബര്‍ രണ്ട് മുതല്‍ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിച്ച് വരികയാണ്. മുഴക്കോം ഗ്രാമീണ കലാസമിതിയുടെ സെക്രട്ടറിയായിരുന്ന എം. വി ബാലകൃഷ്ണന്‍ നാടകനടന്‍ കൂടിയാണ്. 
വോളിബോള്‍ താരവും അത്‌ലറ്റിക്‌സില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ ചാമ്പ്യനുമായിരുന്നു. പരേതനായ ചെറുവിട്ടാരവീട്ടില്‍ കുഞ്ഞമ്പു നമ്പ്്യാരുടെയും പരേതയായ മാഞ്ചേരി വീട്ടില്‍ ചിരുതേയി അമ്മയുടെയും മകനാണ്. ഭാര്യ: എം. കെ പ്രേമവല്ലി (റിട്ട. ജീവനക്കാരി, ക്ലായിക്കോട് സഹകരണ ബാങ്ക്). മക്കള്‍: എം.ആര്‍ പ്രതിഭ (അധ്യാപിക, ചട്ടഞ്ചാല്‍ എച്ച്.എസ്.എസ്), എം.ആര്‍ പ്രവീണ (സോഫ്‌റ്റ്വെയര്‍ എന്‍ജിനിയര്‍, ലണ്ടന്‍).

Share/Save
 
© Copyright 2010 ibclive.in. All rights reserved.