IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
മയക്കുമരുന്ന് സംഘത്തിലെ കണ്ണിയെ പിടിക്കാന്‍ എത്തിയ നാര്‍ക്കോട്ടിക് സെല്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു

കാസര്‍ഗോഡ്: മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയെന്ന് സംശയിക്കുന്ന മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശിയെ വേഷം മാറിയെത്തിയ കോഴിക്കോട്ടെ നാര്‍ക്കോട്ടിക് സെല്‍ സംഘം ഓട്ടോ തടഞ്ഞ് പിടിച്ചു. തട്ടിക്കൊണ്ടു പോവുകയാണെന്ന് കരുതി ആള്‍ക്കൂട്ടം സംഘടിച്ചു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍ഗോഡ് പഴയ ബസ് സ്റ്റാന്‍ഡിലാണ് നാടകീയ രംഗങ്ങള്‍. മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയെന്ന് സംശയിക്കുന്ന കുഞ്ചത്തൂരിലെ 55കാരനെ തേടി രണ്ട് കാറുകളിലെത്തിയതായിരുന്നു കോഴിക്കോട്ട് നിന്നുള്ള നാര്‍ക്കോട്ടിക് സെല്‍ സംഘം. 
കുഞ്ചത്തൂര്‍ സ്വദേശി ഓട്ടോയില്‍ സഞ്ചരിക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് പിന്തുടര്‍ന്ന സംഘം പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് കാര്‍ ഓട്ടോക്ക് കുറുകെ നിര്‍ത്തി കസ്റ്റഡിയിലെടുത്തു. എന്നാല്‍ കാറുകളിലെത്തിയ സംഘം ഓട്ടോ തടഞ്ഞ് യാത്രക്കാരനെ പിടിച്ചുകൊണ്ടുപോവുകയാണെന്നാണ് പലരും കരുതിയത്. ഇതോടെ ആള്‍ക്കൂട്ടം ബഹളം വെച്ചു. ഏറെ നേരം വാക്കുതര്‍ക്കവുമുണ്ടായി. അതിനിടെയാണ് എസ്.ഐ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയത്. 
സംഘം കോഴിക്കോട്ട് നിന്നുള്ള നാര്‍ക്കോട്ടിക് സെല്‍ അധികൃതരാണെന്നും മയക്കുമരുന്ന് ശൃംഖലയിലെ കണ്ണിയെന്ന് കരുതുന്നയാളെ ചോദ്യം ചെയ്ുന്നതയിനായി കസ്റ്റഡിയിലെടുത്തതാണെന്നും അറിയിച്ചതോടെ ആള്‍ക്കൂട്ടം പിരിഞ്ഞു പോവുകയായിരുന്നു. 55കാരനെ നാര്‍ക്കോട്ടിക് സെല്‍ സംഘം ചോദ്യം ചെയ്തുവരികയാണ്. കൈവശമുണ്ടായിരുന്ന പൊതി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.