IBC- Complete Business News in Malayalam
Breaking news  
22 April 2018 Sunday
 
സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാരുടെ പത്രസമ്മേളനം!

ദില്ലി: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞതെന്നും, സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും അദ്ദേഹം അറിയിച്ചു.
ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെയാണ് കൊളീജിയത്തിലെ ഭൂരിപക്ഷംപേരും, ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.
ഞങ്ങള്‍ക്ക് രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട് അതിനാലാണ് പ്രശ്‌നങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. ഈ സ്ഥാപനം നിലനില്‍ക്കണം. ഭരണം കുത്തഴിഞ്ഞ നിലയിലാണ്. കാര്യങ്ങള്‍ വ്യവസ്ഥയിലല്ല നീങ്ങുന്നതെന്ന് ചീഫ് ജസ്റ്റിസിനെ കണ്ട് കത്ത് നല്‍കിയിരുന്നു. കേസുകള്‍ തീരുമാനിക്കുന്നതിലും കൊളീജിയം നിയമനത്തിലും വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അത് അദ്ദേഹം ചെവിക്കൊള്ളാന്‍ തയാറായില്ല. അതിനാല്‍ രാജ്യത്തോട് പറയുന്നുവെന്നും ചേലമേശ്വര്‍ അറിയിച്ചു.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാര്‍ത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ടത്. രണ്ടു കോടതികള്‍ നിര്‍ത്തിവച്ചാണ് നാലു ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.