IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
വിളവെടുപ്പ് കാലത്ത് കുരുമുളക് തകര്‍ച്ചയിലേക്ക്!

ഹൈറേഞ്ചില്‍ കുരുമുളകു വിളവെടുപ്പ് പുരോഗമിക്കുന്നു. പുതിയ മുളകുവരവ് ശക്തിയാര്‍ജിക്കും മുമ്പേ ഉത്പന്നവില ഇടിഞ്ഞത് കര്‍ഷകരെ അസ്വസ്ഥരാക്കി. ഡിസംബറില്‍ മികവു കാണിച്ച കുരുമുളകിനു പക്ഷേ പുതുവര്‍ഷത്തിന്റെ ആദ്യ രണ്ടു വാരങ്ങളില്‍ നഷ്ടപ്പെട്ടത് 3,600 രൂപയാണ്. ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും കര്‍ഷകര്‍ വിളവെടുപ്പു തുടങ്ങി. 
തെളിഞ്ഞ കാലാവസ്ഥ കണക്കിലെടുത്താല്‍ ചരക്കു സംസ്‌കരണ രംഗം വരും ദിനങ്ങളില്‍ സജീവമാകും. മാസാവസാനത്തോടെ ചെറുകിടവിപണികളില്‍ പുതിയ കുരുമുളകിന്റെ വരവുയരും. കാര്‍ഷികച്ചെലവുകള്‍ മുന്‍നിര്‍ത്തി ആദ്യ ചരക്ക് വിറ്റഴിക്കാന്‍ കാര്‍ഷികമേഖല തിടുക്കം കാണിച്ചാല്‍ വാങ്ങലുകാര്‍ നിരക്കു താഴ്ത്താന്‍ ശ്രമിക്കും. കുരുമുളകില്‍ ജലാംശത്തോത് ഉയര്‍ന്നാല്‍ അതും വിലയെ ബാധിക്കും. 
ഇതിനിടെ കുരുമുളകിന്റെ ഇറക്കുമതി നിയന്ത്രണം സത്ത് നിര്‍മാതാക്കളെ ബാധിച്ചതായാണ് അവരുടെ പക്ഷം. സംസ്ഥാനത്ത് ഏതാണ്ട് ഒമ്പത് വന്‍കിട ഓലിയോറസിന്‍ നിര്‍മാതാക്കളുണ്ട്. ഇറക്കുമതിച്ചരക്ക് മൂല്യവര്‍ധിത ഉത്പന്നമാക്കി 120 ദിവസത്തിനകം കയറ്റുമതി നടത്തണം. വിയറ്റ്‌നാം, ഇന്തോനേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള മൂപ്പ് കുറഞ്ഞ മുളകാണ് വ്യവസായികള്‍ ശേഖരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ മുളകുവില ടണ്ണിന് 7,050-7,300 ഡോളറാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 43,300 രൂപയില്‍നിന്ന് 41,600ലേക്കു താഴ്ന്നു. ഗാര്‍ബിള്‍ഡ് മുളകുവില 43,600 രൂപ. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.