IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
കെ.കെ. രാമചന്ദ്രന്‍ നായര്‍ എം എല്‍ എ അന്തരിച്ചു

ചെങ്ങന്നൂര്‍: സി.പി.എം. നേതാവും ചെങ്ങന്നൂര്‍ എം എല്‍ എ യു മായ അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. കരളില്‍ അര്‍ബുദത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെ ആയിരുന്നു അന്ത്യം. രാഷ്ട്രീയവും വികസനവും മാത്രമല്ല, കലയും സാഹിത്യവും പരിസ്ഥിതിയുമെല്ലാം ചേര്‍ന്ന ജനപ്രതിനിധിയെയാണ് ചെങ്ങന്നൂരിന് നഷ്ടമായത്. 
മൃതദേഹം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ എത്തിച്ച മൃതദേഹം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഏറ്റുവാങ്ങി. തുടര്‍ന്ന് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിവനന്തപുരത്ത് വി ജെ ടി ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 10-ന് ചെങ്ങന്നൂരിലേക്ക് കൊണ്ടുപോകും. ഒരു മണിയോടെ ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. ശവ സംസ്‌കാരം വൈകിട്ട് 5 ന് വീട്ടുവളപ്പില്‍. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.