IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മന്ത്രി ജലീല്‍

തിരുവനന്തപുരം : ഹജ്ജ് സബ്‌സിഡി ധൃതിപിടിച്ച് നിര്‍ത്തലാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. 2022-ല്‍ സ്വാഭാവിക ചരമം പ്രാപിക്കുന്ന ഒരു സംവിധാനത്തിന്റെ കഴുത്ത് ഞെരിച്ചുകൊല്ലുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും ഒരു വിഭാഗത്തെ മുറിപ്പെടുത്താനുമാണ്. ഇക്കാര്യത്തില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  
ഹജ്ജ് സബ്‌സിഡി ഘട്ടംഘട്ടമായി നിര്‍ത്തണമെന്നും അതോടൊപ്പം ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് വിമാനക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.ഇതിന്റെ ഭാഗമായി 2000 രൂപ വീതം വര്‍ഷംതോറും സബ്‌സിഡി കുറച്ചുവന്നു. എന്നാല്‍, വിമാന നിരക്ക് കുറയ്ക്കുന്ന സമീപനം സ്വീകരിച്ചില്ല. 
ജിദ്ദയിലേക്ക് 25,000 രൂപ വിമാനക്കൂലിയുള്ളത് ഹജ്ജ് സമയത്ത് 65,000 രൂപയാക്കിയാണ് വര്‍ധിപ്പിക്കുന്നത്. ഈ സമയത്ത് ഹജ്ജ് സബ്‌സിഡിയായി 30,000 രൂപയായിരുന്നു നല്‍കിയത്. നിലവില്‍ 10,700 രൂപയാണ് സബ്‌സിഡി. ഇത് കുറച്ച് 2022 ആകുമ്പോഴേക്കും പൂര്‍ണമായും ഇല്ലാതാകും. എന്നാല്‍, അതുവരെ കാത്തുനില്‍ക്കാതെ ഒറ്റയടിക്ക് സബ്‌സിഡി എടുത്തുകളഞ്ഞത് ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയുടെ പുതിയ ഉദാഹരണമാണ്. സബ്‌സിഡി എടുത്തുകളഞ്ഞ കേന്ദ്രം വിമാനക്കൂലി കുറയ്ക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.