IBC- Complete Business News in Malayalam
Breaking news  
18 February 2018 Sunday
 
കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21-ന് നടക്കും

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത മാസം 21-ന്. രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായി രാമപുരനാഥപുരത്തു നിന്നും സംസ്ഥാന പര്യടനം ആരംഭിക്കുന്ന അന്ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചത്. 
ഫെബ്രുവരി 21 മുതല്‍ താന്‍ തമിഴ്‌നാട് മുഴുവനായി സന്ദര്‍ശിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കുമെന്ന് ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അദ്ദേഹം അറിയിച്ചിരുന്നു. സംസ്ഥാന പര്യടനം പല ഘട്ടങ്ങളായാണ് നടത്തുക. സ്വദേശമായ രാമനാഥപുരത്തു നിന്നും ആരംഭിച്ച് മധുര, ദിണ്ടിഗല്‍, ശിവഗംഗ എന്നിവടങ്ങളിലെ ജനങ്ങളെ കൂടി സന്ദര്‍ശിച്ച ശേഷമായിരിക്കും ആദ്യഘട്ടം പൂര്‍ത്തിയാക്കുക.

Share/Save
 
© Copyright 2010 ibclive.in. All rights reserved.