IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
പദ്മാവതി സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍! നാല് സംസ്ഥാനങ്ങളില്‍ ചിത്രം നിരോധിച്ചു!!

ദില്ലി: നാല് സംസ്ഥാനങ്ങളില്‍ നിരോധിച്ചതോടെ പ്രതിസന്ധിയിലായ ബിഗ്ബജറ്റ് ചിത്രം പദ്മാവതിയുടെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയിലേക്ക്. ഹര്‍ജിയില്‍ വ്യാഴാഴ്ച സുപ്രീം കോടതി നിര്‍മാതാക്കളുടെ വാദം കേള്‍ക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പദ്മാവതിയുടെ പ്രദര്‍ശനം വിലക്കുമെന്ന്. അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു.
അഞ്ച് സുപ്രധാന മാറ്റങ്ങള്‍ വരുത്തി സെന്‍സര്‍ ബോര്‍ഡിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ട് കൂടി ചിത്രം വിലക്കാന്‍ തന്നെയായിരുന്നു സംസ്ഥാനങ്ങളുടെ തീരുമാനം. നേരത്തെ ചിത്രത്തിന്റെ പേര് പദ്മാവതിയില്‍ നിന്നും പദ്മാവതാക്കി ചുരുക്കിയിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ മറ്റ് ബി.ജെ.പി സംസ്ഥാന സര്‍ക്കാരുകളും വിലക്ക് ഏറ്റുപിടിച്ചു.
രജ്പുത് വിഭാഗത്തിന്റെ കര്‍ണി സേനയാണ് ചിത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ത്തിയത്. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയിലുള്ള ധോല്‍പൂരിലും സേന പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യുന്നതില്‍ നിന്നും വിലക്കാന്‍ കര്‍ണി സേനയുടെ നേതാവ് ആവശ്യപ്പെടുകയും ചെയ്തു.
ജനുവരി 25 റിപ്പബ്ലിക് ദിന റിലീസായി ചിത്രം തിയറ്ററിലെത്തിയാല്‍ ആഘോഷങ്ങള്‍ക്ക് പകരം കറുത്ത ദിനമായിരിക്കും രാജ്യം കൊണ്ടാടുകയെന്നും രാജ്യ വ്യാപകമായി യുദ്ധപ്രതീതി ആയിരിക്കുമെന്നും കര്‍ണി സേന നേതാവ് ഭീഷണിപ്പെടുത്തി. ജനുവരി 22-ന് ദില്ലിയിലെ ജന്തര്‍ മന്തിറില്‍ ആയിരക്കണക്കിന് രജ്പുത്ര വിഭാഗക്കാര്‍ പങ്കെടുക്കുന്ന പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചു. അതേ സമയം ചിത്രത്തില്‍ ചരിത്രം വളച്ചൊടിച്ചിട്ടില്ലെന്നും രജ്പുത് വിഭാഗത്തിെന്റ മഹത്വം പറയുന്നതാണ് പദ്മാവതെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളായ സഞ്ജയ് ലീലാ ബന്‍സാലിയുടെ പ്രൊഡക്ഷന്‍ കമ്പനിയും വിയാകോം 18 നും വിശദീകരിച്ചിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.