IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
മറയൂര്‍ ചന്ദനലേലം പൂര്‍ത്തിയായി!!

മറയൂര്‍ ചന്ദനലേലം പൂര്‍ത്തിയായി!!
മറയൂര്‍: ജിഎസ്ടി പ്രാബല്യത്തില്‍ വന്ന ശേഷം മറയൂരില്‍ നടന്ന രണ്ടാമത്തെ ചന്ദന ലേലത്തില്‍ രണ്ടു ദിവസങ്ങളിലായി 28.11 കോടി രൂപയുടെ വില്‍പന. 34.52 ടണ്‍ ചന്ദനം വിറ്റഴിച്ചു. കെഎസ്ഡിഎല്‍ ബംഗളൂരു, ടിഎസ്ആര്‍ കമ്പനി ചെന്നൈ, ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മൂന്നാര്‍ കെഎഫ്ഡിസി, കായംകുളം കെഎസ്ടിഡിസി ഷോപ്പ്, സൂര്യ ഹാന്‍ഡിക്രാഫ്റ്റ് ജയ്പുര്‍, അല്‍ സന ഫ്രാഗ്രാന്‍സ് ഡല്‍ഹി, സായി ലളിത് ഫ്രാഗ്രാന്‍സ് ചെന്നൈ എന്നിവയും ശ്രീ വരാഹലക്ഷ്മി നരസിംഹ സ്വാമി ദേവസ്ഥാനം, തിരുവമ്പാടി ദേവസ്വം, ശ്രീ ദുര്‍ഗാദേവി ക്ഷേത്രം, കൊച്ചിന്‍ ദേവസ്വം, നാല്‍പതെന്നീശ്വരം ക്ഷേത്രം, ശ്രീ ഗുരുവായൂരപ്പന്‍ സമാജം എന്നീ ക്ഷേത്രങ്ങളും ആയുര്‍വേദ കമ്പനികളായ കോട്ടക്കല്‍ ആര്യ വൈദ്യശാല, അജസ്തീയ സിദ്ധ ആയുര്‍വേദ ഔഷധ ശാല എന്നീ 16 കമ്പനികളാണ് രണ്ടു ദിവസങ്ങളിലായി നടന്ന ലേലത്തില്‍ പങ്കെടുത്തത്. 
ക്ലാസ് 4, ക്ലാസ് 5 ഇനത്തില്‍പ്പെട്ട ചന്ദനത്തിന് കിലോയ്ക്ക് ലഭിച്ച 13,880 രൂപയാണ് ഉയര്‍ന്ന വില. ക്ലാസ് 7 (ഒന്നാം തരം വേരിന്) ഇനത്തില്‍പെട്ട ചന്ദനത്തിന് ലഭിച്ച 13,090 രൂപയാണ് രണ്ടാമത്തെ ഉയര്‍ന്ന വില .ചന്ദനത്തൈലത്തിന്റെ ഉത്പാദനത്തിനായി കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ 531 കിലോ ചന്ദനം ലേലത്തിലൂടെ സ്വന്തമാക്കി. 19.5 ടണ്‍ ചന്ദനം ലേലം കൊണ്ട കര്‍ണാടക സോപ്പ്‌സാണ് ഏറ്റവും അധികം ചന്ദനം വാങ്ങിയത്. 15.05 കിലോഗ്രാം വിറ്റഴിഞ്ഞ ക്ലാസ് 10 ഇനത്തില്‍പെട്ട ജയ ജെയ്‌പോഗല്‍ ചന്ദനമാണ് ഏറ്റവും അധികം വിറ്റഴിഞ്ഞ ഇനം. 
ലേലത്തില്‍ വച്ചതില്‍ (ക്ലാസ് ഒന്ന്- വിലായത് ബുദ്ധ), ക്ലാസ് രണ്ട്- (ചൈന ബുദ്ധ്), ക്ലാസ് മൂന്ന്- പാഞ്ചം, ക്ലാസ് 12 ( മിക്‌സഡ് ചിപ്‌സ്), ക്ലാസ് 13 (സോഡസ്റ്റ്) ചന്ദനപ്പൊടി എന്നീ വിഭാഗത്തിലെ യാതൊന്നും ലേലത്തില്‍ വിറ്റഴിക്കാന്‍ സാധിച്ചില്ല. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കും ആയുര്‍വേദ ഔഷധ ശാലകള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായി ലേലത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ചന്ദന ലേലം ഓണ്‍ലൈനാക്കിയത്. എന്നാല്‍, കേരളത്തിലെ ഏകചന്ദന ലേലത്തില്‍ ഔഷധ ശാലകളും ദേവസ്വം ബോര്‍ഡുകളും വളരെ കുറച്ചു മാത്രമെ പങ്കെടുക്കുന്നുള്ളു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.