IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകള്‍ വിവാഹിതയാവുന്നു!

ലണ്ടന്‍: ഹാരി രാജകുമാരന് പിന്നാലെ, എലിസബത്ത് രാജ്ഞിയുടെ മറ്റൊരു പേരക്കുട്ടി കൂടി വിവാഹിതയാവുന്നു. രാജ്ഞിയുടെ മകന്‍ ആന്‍ഡ്രൂവിന്റെ രണ്ടാമത്തെ മകളായ യൂജനി (27) രാജകുമാരിയാണ് കാമുകനും നിശാക്‌ളബ്ബ് മാനേജരുമായ ജാക്ക് ബ്രൂക്‌സ് ബാങ്കി (31) നെ വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നത്. ഏഴു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണ്.
വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ഈവര്‍ഷം അവസാനം വിവാഹം നടക്കും. തീയതി പുറത്ത് വിട്ടിട്ടില്ല. മേയ് 19-ന്, ഹാരി രാജകുമാരനും യു.എസ് നടി മേഗന്‍ മര്‍ക്കിളും തമ്മിലുള്ള വിവാഹവും സെന്റ് ജോര്‍ജ് ചാപ്പലിലാണ് നടക്കുന്നത്. ജനുവരി ആദ്യം നിക്കരാഗ്വയില്‍ വച്ച് യൂജനിയുടെ വിവാഹനിശ്ചയം നടന്നിരുന്നു. 2011-ല്‍, സ്വിറ്റ്‌സര്‍ലന്‍ഡിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.